സാരിയിൽ അതി സുന്ദരിയായി നടി മാളവിക മേനോൻ..

മലയാളത്തിലെ യുവ താര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി മാളവിക മേനോൻ. 916 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ആണ് താരത്തെ തേടി എത്തിയത്. നായിക വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല എങ്കിലും ലഭിച്ച ചിത്രങ്ങളിലെ ഓരോ റോളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയവ ആയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലും കാരം സജീവമാണ്.

മലയാളത്തിലെ നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി , ജോസഫ്, എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മാളവിക ശോഭിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തുന്ന ആറാട്ടാണ് താരത്തിന്റെ പുതിയ ചിത്രം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. സാരിയിലും മോഡേൺ വേഷങ്ങളിലുമായി ഒട്ടേറെ ഫോട്ടോഷൂട്ടുകളാണ് താരം ചെയ്യാറുള്ളത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ വൈറലായി മാറുന്നത് താരം പങ്കുവച്ച പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ്. പീച്ച് കളർ സാരിയിൽ ന്യൂഡ് മേക്കപ്പിൽ ,വളരെ ലളിതമായ ആഭരണങ്ങൾ ധരിച്ച് ,അതി സുന്ദരിയായാണ് ഈ ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നിത്യയാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് പ്രമോദ് ആണ്. പുതിയ സ്റ്റൈൽ പരീക്ഷിച്ച് നോക്കിയ താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.