സ്ലിം ബ്യൂട്ടിയായി നടൻ കൃഷ്ണമാറിൻ്റെ മകൾ ഇഷാനി കൃഷ്ണ..!

മലയാളികൾക്ക് ഏറെ സുപരിചിതമായ നടനാണ് കൃഷ്ണൻ കുമാർ. ഇപ്പോൾ കൃഷ്ണ കുമാർ ബിഗ്സ്ക്രീനിൽ ഇല്ലെങ്കിലും മിനിസ്‌ക്രീനിൽ അതീവ സജീവമാണ്. ഒരുകാലത്ത് വില്ലൻ വേഷങ്ങളിലൂടെ ആരാധകരെ കൈയിലെടുത്ത നടനായിരുന്നു കൃഷ്ണ കുമാർ. അദ്ദേഹത്തിനെ പോലെയും അദ്ദേഹത്തെ കുടുബത്തെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. മറ്റ് താരകുടുബങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കുടുബമാണ് ഇദ്ദേഹത്തിന്റെ.

അഹാന, ദിയ, ഇഷാനി, ഹൻസിക അടങ്ങിയ ചെറുകുടുബമാണ് അദ്ദേഹത്തിന്റെ. പിതാവിനെ പോലെ സിനിമയിലും നായിക വേഷങ്ങൾ വരെ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളാണ് അഹാന. ഇളയ മകൾ ഇഷാനി വൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയത്തിന് തുടക്കം കുറിച്ചു. തന്റെ തുടക്കത്തിൽ തന്നെ വളരെ മികച്ച പ്രകടനമായത് കൊണ്ട് നിരവധി നല്ല പ്രതികരണങ്ങളാണ് സിനിമ കണ്ടവരിൽ നിന്നും ലഭിച്ചത്.

ഓരോത്തർക്കും സ്വന്തമായി യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചും റീൽസിൽ നൃത്ത ചുവടുകൾ പങ്കുവെച്ചും എത്താറുണ്ട്. കഴിഞ്ഞ ദിവസം ഇഷാനി തന്റെ വണ്ണം വെക്കുന്നതിന്റെ ഭാഗമായി വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആദ്യമൊക്കെ ജിമ്മിൽ പോവാൻ മടി കാണിച്ചിരുന്ന ഇഷാനി ജിമ്മിൽ പോയപ്പോളാണ് യഥാർത്ഥ രീതി മനസിലായത്. തന്റെ ആഹാര ക്രെമത്തിലും കൃത്യമായ മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്.

കുടുബത്തിൽ എന്ത് വിശേഷങ്ങൾ ഉണ്ടായാലും അത് തന്റെ പ്രിയ ആരാധകർക്ക് വേണ്ടി കൈമാറുന്ന ഇഷാനി ഇപ്പോൾ മറ്റൊരു പോസ്റ്റ്‌ ആണ് ഇൻസ്റ്റാഗ്രാമിൽ ഇട്ടിരിക്കുന്നത്. ജിമ്മിൽ നിന്നും വർക്ഔട്ട് വസ്ത്രത്തിൽ കണ്ണാടിയിൽ നോക്കി നിൽക്കുന്ന ഇഷാനിയെയാണ് പുതിയ ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒരുപാട് പേരാണ് വണ്ണം വെച്ചോ തുടങ്ങിയ കമെന്റ്സുമായി രംഗത്ത് എത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus