വസ്ത്രം മാറുന്നത് കാണാൻ എനിക്ക് തന്നെ നാണമായിരുന്ന്..!! മനസ് തുറന്ന് കനി കുസൃതി..

എ സർട്ടിഫിക്കറ്റ് സിനിമയുമായി വന്നു ജനശ്രദ്ധ പിടിച്ചു പറ്റി അതിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം വരെ നേടിയെടുത്ത താരമാണ് കനി കുസൃതി.വ്യത്യസ്തമായ പ്രമേയത്തിൽ വന്ന ബിരിയാണി എന്ന ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഒരു പാട് വിവാദങ്ങളിൽ പെട്ട് ആടി ഉലഞ്ഞ താരത്തിന്റെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ സൃഷ്ടിച്ച സിനിമയാണ് ബിരിയാണി.വളരെ ശക്തമായ വേഷങ്ങൾ സിനിമയിൽ ചെയ്യുന്ന താരം ഈ സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്നത്തെ നമ്മുടെ മലയാളി സമൂഹത്തിൽ സ്ത്രീകൾ എത്രത്തോളം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൂടി ഈ സിനിമയിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. എത്രതന്നെ വിവാദങ്ങൾ താരത്തിന്റെ പേരിലുണ്ടായാലും ഒരു പൂ നുള്ളുന്ന ലാഘവത്തോടു കൂടിയാണ് താരം അതിനെ കണക്കാക്കുന്നതും കൈകാര്യം ചെയ്യുന്നതും.ഈ സിനിമക്ക് ശേഷവും അത് തന്നെയാണ് നമുക്ക് കാണുവാൻ സാധിക്കുന്നതും.ബിരിയാണി എന്ന സിനിമക്ക് ശേഷമുള്ള താരത്തിന്റെ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്

“എന്റെ സ്വന്തം വസ്ത്രം മാറാൻ പോലും ഞാൻ ലൈറ്റ് ഓഫ് ചെയ്യുമായിരുന്നു”എന്നും കാരണം സ്വന്തം ശരീരം കാണുന്നത് പോലും നാണക്കേടായി കണക്കാക്കിയിരുന്നെന്നും എന്നുള്ള അവതാരകന് കൊടുത്ത മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്.സിനിമക്ക് ശേഷമുള്ള അഭിമുഖത്തിലാണ് താരത്തിന്റെ ഇത്തരത്തിലുള്ള തുറന്നു പറച്ചിൽ

ഇത്രയും നാണമുള്ള നടി എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചു എന്നുള്ള സംശയവും ഇപ്പോൾ ആരാധകർക്കിടയിൽ നിൽക്കുകയാണ്.പക്ഷെ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും കരുത്തും താരം സിനിമയിൽ നിന്ന് തന്നെ നേടിയിരുന്നു.താരത്തിന്റെ ഈ അഭിമുഖത്തിലെ വാക്കുകൾ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു