ബ്ലാക്ക് സാരിയിൽ സുന്ദരിയായി ദൃശ്യം നായിക അൻസിബ ഹസ്സൻ..!

മലയാളത്തിൽ വമ്പൻ ഹിറ്റ് സമ്മാനിച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഉടലെടുത്ത ദൃശ്യം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം ഒന്നാം ഭാഗം തിയേറ്റർ റിലീസും രണ്ടാം ഭാഗം ഒ.ടി.ടി റിലീസുമായി എത്തിയത്. താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും കാണാൻ സാധിച്ചത്.

ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി അൻസിബ ഹസ്സൻ. ദൃശ്യത്തിലെ ഇന്റെർവെലിന് മുമ്പുള്ള ഏറെ നിർണായകമായ രംഗത്തിൽ അഭിനയിച്ചത് അൻസിബയാണ് . ചിത്രത്തിൽ അഞ്ജു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അൻസിബ അഭിനയത്തിലേക്ക് വരുന്നത് ഇന്നത്തെ ചിന്ത വിഷയം എന്ന സിനിമയിലൂടെയാണ് . അതിന് ശേഷം ചില സിനിമകളിൽ അൻസിബ വേഷമിട്ടിരുന്നു.

പിന്നീടാണ് അൻസിബയ്ക്ക് ദൃശ്യത്തിലേക്ക് അവസരം ലഭിക്കുന്നത്. ദൃശ്യത്തിൽ ഗംഭീര പ്രകടനം കാഴ്ച വച്ച താരം ചിത്രം ശോഭിച്ചത് പോലെ അഭിനയരംഗത്ത് ശോഭിക്കും എന്ന് കരുതിയെങ്കിലും അൻസിബ മലയാളത്തിൽ പിന്നീട് അത്രത്തോളം മികച്ച റോളുകൾ ഒന്നും തന്നെ ലഭിച്ചില്ല . വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ദൃശ്യം 2 വരെ കാത്തിരിക്കേണ്ടി വന്നു അൻസിബയ്ക്ക് . ഇനിയെങ്കിലും നല്ല റോളുകൾ അൻസിബയെ തേടി എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ഇനി ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. അൻസിബ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണിപ്പോൾ. ഇപ്പോൾ മലയാളികളുടെ ശ്രദ്ധ നേടുന്നത് അൻസിബ ചെയ്ത പുത്തൻ ഫോട്ടോഷൂട്ടാണ് . സ്വപ്ന മന്ത്ര ഫാഷൻസിന്റെ കറുപ്പ് സാരിയിൽ തിളങ്ങിയിരിക്കുകയാണ് അൻസിബ . അൻസിബയുടെ ചിത്രങ്ങൾ എടുത്തത് സുമേഷ് ശിവയാണ് . മേക്കപ്പ് ചെയ്തത് ശ്രീഗേഷ് വാസനാണ് .