ചുരിദാറിൽ നാടൻ പെണ്ണായി ഗോദ സിനിമയിലെ നയിക വാമിക ഗാബി..!

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന സിനിമയിലൂടെ മലയാളികളുടെ ഇടയിലേക്ക് കടന്നു കയറിയ പഞ്ചാബിക്കാരിയായ നടിയാണ് വാമിക ഗബ്ബി. ചിത്രത്തിൽ അതിഥി സിംഗ് എന്ന ഗുസ്തിക്കാരിയുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയിൽ കാണുന്നത് പോലെ അസ്സൽ പഞ്ചാബിക്കാരിയാണ് വാമിക ഗബി. തന്റെ ആദ്യ മലയാള സിനിമ ടോവിനോയുടെ നായികയായിട്ടായിരുന്നു.

ഒരുപാട് ടോവിനോയെക്കാളും ചലചിത്രത്തിൽ എവിടെയും നിറഞ്ഞു നിന്നത് അതിഥി സിംഗ് എന്ന വാമികയുടെ കഥാപാത്രമായിരുന്നു. തീയേറ്ററുകളിൽ വലിയ ഒരു വിജയം നേടാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. ‘ഗോദ’യ്ക്ക് ശേഷം. തൊട്ട് പിന്നാലെ പൃത്വിരാജ് പ്രധാന വേഷത്തിലെത്തിയ നയൻ ചിത്രത്തിലും വാമിക പ്രേത്യക്ഷപ്പെട്ടിരുന്നു. മികച്ച രീതിയിൽ തന്നെയാണ് തന്റെ ഓരോ വേഷവും കൈകാര്യം ചെയുന്നത്.

കേരളത്തിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായത് കൊണ്ട് തന്നെ മറ്റൊരു മലയാള ചലചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികളും വാമികയും. സമൂഹ മാധ്യമങ്ങളിൽ തന്റെ ബോൾഡ് ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. സാരീയിലും ഷോർട് ഡ്രെസ്സിലുമാണ് മിക്കപ്പോഴും വാമിക ആരാധകരുടെ മുമ്പാകെ തിളങ്ങി നിൽക്കാറുള്ളത്.

ഇപ്പോൾ മറ്റൊരു മേക്കോവറിലാണ് വാമിക ആരാധകരെ ഞെട്ടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കിളിമഞ്ഞ ചുരിദാറിൽ നാടൻ വേഷത്തിലെത്തിയിരിക്കുകയാണ് വാമിക ഗബി. ഇൻസ്റ്റാഗ്രാമിൽ ഇരുപത് ലക്ഷം ഫോള്ളോവർസുള്ള നടിയുടെ ഒട്ടുമിക്ക ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ബോളിവുഡ് നടിമാർ അടക്കം ഒരുപാട് പേരാണ് കമെന്റ് ചെയ്ത് കൊണ്ട് പോസ്റ്റിന്റെ ചുവടെ എത്തിയിരിക്കുന്നത്.

© 2024 M4 MEDIA Plus