കോശിയെ തട്ടാൻ മെഷീൻ ഗണ്ണുമായി അയ്യപ്പൻ നായർ..! അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് കണ്ട് ഞെട്ടി ആരാധകർ..

കേരളക്കര ഇരുകൈ നീട്ടി ഏറ്റെടുത്ത ചലചിത്രമാണ് അയ്യപ്പനും കോശിയും. ഈ ലോകത്തിൽ നിന്നും വിട പറഞ്ഞ മലയാളികളുടെ പ്രിയ സംവിധാനായ സച്ചിൻ ഒരുക്കിയ ചലചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നത് പൃഥ്വിരാജും, ബിജു മേനോനുമായിരുന്നു. അയ്യപ്പന്റെ വേഷത്തിൽ ബിജു മേനോൻ എത്തിയപ്പോൾ കോശിയുടെ വേഷത്തിൽ എത്തിയത് പൃഥ്വിരാജായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവെച്ചത്.

അതുകൊണ്ട് മികച്ച അഭിപ്രായങ്ങളായിരുന്നു സിനിമ റിലീസിനു ശേഷം കാണികളിൽ നിന്നും ലഭിച്ചിരുന്നത്. അയ്യപ്പൻ എന്ന പോലീസുക്കാരന്റെ ജോലി കോശി കാരണം നഷ്ടപ്പെടുമ്പോൾ പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളായിരുന്നു ചിത്രത്തിൽ ഉടനീളം പ്രദർശിപ്പിക്കുന്നത്. ഇതിൽ ബിജു മേനോൻ ആണോ പൃഥ്വിരാജാണോ നായകൻ എന്ന കാര്യത്തിൽ ഇന്നും മലയാളികളുടെ ഇടയിൽ ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നുണ്ട്.

പടം വൻ ഹിറ്റായതോടെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ ആണെങ്കിൽ തെലുങ്കിൽ സൂപ്പർ സ്റ്റാർ പവൻ കല്യാണും റാണ ദഗ്ഗുബതിയുമാണ് പ്രധാന വേഷങ്ങളിൽ റീമേക്കിൽ എത്തുന്നത്. ഇതിന്റെ ഏറ്റവും പുതിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളായി നിറഞ്ഞു നിൽക്കുകയാണ്. തെലുങ്കിൽ റീമേക്കിന്റെ മേക്കിങ് വീഡിയോയും പവൻ കല്യാൺ വേഷമിടുന്ന കഥപാത്രത്തിന്റെ ചില രംഗങ്ങൾ അടങ്ങിയ ടീസർ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴി അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു.

ഇപ്പോൾ മാധ്യമകളിൽ വൈറലായി നിൽക്കുന്ന ഒന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പവൻ കല്യാൺ മെഷീൻ ഗൺ പിടിച്ചു കൊണ്ട് തുടരെ വെടി വെക്കുന്ന വീഡിയോയാണ്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വീഡിയോയ്ക്ക് ലക്ഷ കണക്കിന് സിനിമ പ്രേക്ഷകർ കണ്ടത്. സച്ചി മലയാളത്തിൽ വളരെ റിയലിസ്റ്റിക്കായി എടുത്ത മാസ്സ് ചിത്രം തെലുങ്കിൽ മസാല പടമായിട്ടാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത് എന്ന തരത്തിലുള്ള പല കമെന്റ്സും വീഡിയോയുടെ ചുവടെ കാണാൻ കഴിയും.

ചിത്രത്തിലെ അഭിനേതാവായ പവൻ കല്യാണ ആരാധകർക്ക് വേണ്ടി മാത്രം ഒരുക്കിയ സിനിമയാണോ എന്നാണ് മലയാളികൾടക്കമുള്ളവർ വീഡിയോക്കെതിരെ പ്രതികരിക്കുന്നത്. സാഗർ ചന്ദ്രയാണ് അയ്യപ്പൻ കോശിയുടെ തെലുങ്ക് റീമേക്കിന് വേണ്ടി സംവിധാനം നിർവഹിക്കുന്നത്. സിനിമയുടെ പുതിയ വിവരങ്ങൾ അതാത് സമയത്ത് അണിയറ പ്രവർത്തകർ ഔദ്യോഗികമായി ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് വഴി അറിയിക്കുന്നുണ്ട്.

സിനിമയിൽ നായികയായി വേഷമിടുന്നത് ഒരുപാട് തമിഴ് ചലചിത്രങ്ങളിൽ നായികയായി വേഷമിട്ട ഐശ്വര്യ രാജേഷാണ്. ചിത്രത്തിലെ സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. സംഗീത സംവിധാനം ഒരുക്കിയത് എസ്‌ തമൻ ആണ്. ടീസറിന് വേണ്ടി അദ്ദേഹം ഒരുക്കിയ ഗാനം സോഷ്യൽ മീഡിയ വഴി ഹിറ്റായി മാറിയിരുന്നു. മലയാള നടിയായ നിത്യമേനോനും സുപ്രധാരണ വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകളും മാധ്യമങ്ങൾ വഴി പ്രെചരിച്ചിരുന്നു.