വെള്ള ചുരിദാറിൽ സുന്ദരിയായി സ്വാസിക വിജയ്..! ഇൻസ്റ്റാഗ്രാമിൽ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാള ചലചിത്രങ്ങളിൽ ഒരു പടി നല്ല സിനിമകൾ കൈകാര്യം ചെയ്ത് സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ അഭിനയത്രിയാണ് സ്വാസിക. സിനിമകളെക്കാളും താരത്തിനു കൂടുതൽ ആരാധകർ ഉള്ളത് മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ്. എന്നാൽ സ്വാസിക വേഷമിട്ട മിക്ക സിനിമകളിലും കേന്ദ്ര കഥാപാത്രമായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അഭിനയ ജീവിതത്തിന്റെ ആരംഭ കാലത് അനവധി പ്രശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്വാസിക പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

2009 തീയേറ്ററുകളിൽ പ്രദേർശനത്തിലെത്തിയ വൈഗ എന്ന സിനിമയിലൂടെയാണ് സ്വാസിക സിനിമയിൽ അഭിനയത്തിനു തുടക്കമിടുന്നത്. ഈ സിനിമയ്ക്ക് മുമ്പായി ഏകദേശം ഏഴ് വർഷങ്ങളായിരുന്നു ഒരു അവസരത്തിനു വേണ്ടി സ്വാസിക കാത്തു നിന്നത്. മലയാളികളുടെ ഇഷ്ട ചാനലായ ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിലായിരുന്നു സ്വാസിക ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.

സീത എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രമായിരുന്നു സ്വാസിക അഭിനയിച്ചിരുന്നത്. സീത എന്ന കരുത്തേറിയ കഥാപാത്രത്തിനു ജീവൻ നൽകിയിരുന്നതിന് ഒരുപാട് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിട്ടുണ്ട്. ആയാളും ഞാനും തമ്മിൽ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ, ഇട്ടിമാണി എന്നീ സിനിമകളിൽ ശ്രെദ്ധയമായ വേഷം ചെയ്യാൻ സ്വാസികയ്ക്ക് ഭാഗ്യമുണ്ടായി.

അഭിനയത്രി എന്ന നിലയിൽ മാത്രമല്ല മോഡൽ മേഖലയിലും മിടുക്ക് കാണിക്കൻ ഈ കലാക്കാരിയ്ക്ക് കഴിഞ്ഞു. ഒരുപാട് പ്രേമുഖ ബ്രാൻഡുകളിൽ, പരസ്യങ്ങളിൽ സ്വാസിക മോഡലായി ടീവിയിലും സമൂഹ മാധ്യമങ്ങളിലും എത്തിട്ടുണ്ട്. നിലവിൽ വെള്ള വസ്ത്രത്തിൽ ദേവതയെ പോലെയെ തിളങ്ങി നിൽക്കുന്ന സ്വാസികയെയാണ് കാണാൻ സാധിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ അബിന്ദുവാണ് ചിത്രങ്ങൾ പകര്ത്തിയിരിക്കുന്നത്.