ഗോവയിൽ സുഹൃത്തുക്കൾക്കൊപ്പം പൂളിൽ കളിച്ച് നടി ശ്രദ്ധ ദാസ്..!

അഭിനയ മികവ് കൊണ്ടും ശക്തമായ കഥപാത്രങ്ങളും കൊണ്ടും സിനിമ പ്രേമികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയ അഭിനയത്രിയാണ് ശ്രെദ്ധ ദാസ്. ബംഗാളി, തമിഴ്, കന്നഡ, ഹിന്ദി, മലയാളമടക്കം ഭാക്ഷകളിൽ അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് മറ്റ് നടിമാരെ പോലെ താരമൂല്യമുള്ള നടിയായി മാറി കഴിഞ്ഞിരിക്കുകയാണ് ശ്രെദ്ധ.

2008 മുതൽ അഭിനയ ലോകത്ത് സജീവമായ നടിയാണ് ശ്രെദ്ധ ദാസ്. അഭിനയിക്കാൻ മാത്രമല്ല മോഡൽ മേഖലയിലും ഗായിക രംഗത്തും ശ്രെദ്ധ നിറസാനിധ്യമാണ്. ഈ മേഖലയിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് ഈ കലാക്കാരി തെളിയിച്ചിരിക്കുകയാണ്. അന്യഭാക്ഷകളിൽ അഭിനയിച്ചത് കൊണ്ട് ആരാധകർ നിരവധിയാണ്. 2008ൽ തിയേറ്ററിൽ ഇറങ്ങിയ സിദ്ധു ഫ്രം സീകകുളം എന്ന തെലുങ്ക് ചലചിത്രത്തിലൂടെയാണ് താരം വേഷമിട്ടത്.

ഹോസ പ്രേമ പുരാണ എന്ന സിനിമയിലൂടെ കന്നഡയിൽ ശ്രെദ്ധ കന്നഡയിൽ തുടക്കം കുറിച്ചു. എന്നാൽ മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി മോളിവുഡിൽ അഭിനയിച്ചത്. കൂടാതെ അല്ലു അർജുൻ തകർത്ത് അഭിനയിച്ച ആര്യ ടുവിയിൽ വരെ ശ്രെദ്ധ ഏറെ ജനശ്രെദ്ധ നേടിയിരുന്നു.

ലാഹോർ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ ആദ്യമായി വേഷമിടുന്നത്. ഏത് ഭാക്ഷ ആണെങ്കിലും ഏത് വേഷവുമാണെങ്കിലും മികച്ച രീതിയിലാണ് നടി ഇതുവരെ കൈകാര്യം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രെദ്ധ ഇടയ്ക്ക് തന്റെ ഇഷ്ട ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോൾ തന്റെ കൂട്ടുക്കാരോടപ്പം സ്വിമ്മിംഗ് പൂളിൽ കളിച്ചുല്ലസിക്കുന്ന ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

© 2024 M4 MEDIA Plus