സാരിയിൽ സുന്ദരിയായി ഷീലു എബ്രഹാം.. ചിത്രങ്ങൾ പങ്കുവച്ച് താരം.

മലയാള സിനിമയിൽ താരസുന്ദരിമാരിൽ ഒരാളാണ് ഷീലു എബ്രഹാം. ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഷീലു അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. വീപ്പിങ് ബോയ് എന്ന ചലചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്നാൽ ആ സിനിമയിൽ നിന്ന് തനിക്ക് ആവശ്യമുള്ള പ്രേശക്തി ലഭിച്ചിരുന്നില്ല. പിന്നീട് മംഗ്ലീഷിൽ വേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രെദ്ധ പിടിച്ചു നേടാൻ പറ്റില്ല.

എന്നാൽ 2015ൽ റിലീസ് ചെയ്ത ഷീ ടാക്സി എന്ന സിനിമയിലൂടെയാണ് മലയാളികളുടെ ഇടയിൽ ഷീലു എബ്രഹാം അറിയപ്പെടാൻ തുടങ്ങിയത്. താൻ ചെയ്തതിൽ മികച്ച കഥാപാത്രമായിരുന്നു ഷീ ടാക്സിയിൽ ലഭിച്ചിരുന്നത്. ശേഷം കനൽ, പുതിയനിയമം, ആടുപുലിയാട്ടം, പുത്തൻ പണം, സോളോ, പട്ടാഭിരാമൻ, ശുഭരാത്രി എന്നീ ചിത്രങ്ങളിൽ വേഷമിട്ട്.

താരത്തിന്റെ ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമയായിരുന്നു സ്റ്റാർ. ഈ സിനിമയിൽ ശക്തമായ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തത്. ജോജു , പൃഥ്വിരാജ്, ജാഫർ ഇടുക്കി എന്നിവരായിരുന്നു മറ്റ് പ്രധാന കഥപാത്രങ്ങളായി ചലചിത്രത്തിൽ വേഷമിട്ടത്. ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി ചിത്രങ്ങൾ പങ്കുവെക്കുന്ന നടിമാരിൽ ഒരാളാണ് ഷീലു എബ്രഹാം.

ഒട്ടുമിക്ക പോസ്റ്റുകളിലും അതിസുന്ദരിയായിട്ടാണ് കാണാൻ കഴിയുന്നത്. ഇപ്പോൾ ഇതാ ഷീലുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. സാരീയിൽ സുന്ദരിയായി നിൽക്കുന്ന ഷീലുവിനെ ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്. മഞ്ഞ സാരീയിലാണ് ഇത്തവണ താരം പ്രെത്യക്ഷപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.

© 2024 M4 MEDIA Plus