സെറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താര ഷീലു എബ്രഹാം..! ചത്രങ്ങൾ പങ്കുവച്ച് താരം..

2013 ൽ പുറത്തിറങ്ങിയ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് ഷീലു എബ്രഹാം. അരങ്ങേറ്റ ചിത്രം ഷീലുവിന് അധികം ശ്രദ്ധ നേടി കൊടുത്തില്ല എങ്കിലും പിന്നീട് താരത്തിന് ലഭിച്ചത് ഒട്ടേറെ വിജയ ചിത്രങ്ങളായിരുന്നു. ആടുപുലിയാട്ടം, പുത്തൻ പണം, മംഗ്ലീഷ് , ഷീ ടാക്സി, കനൽ , പുതിയ നിയമം, സോളോ , സദൃശ്യവാക്യം, ശുഭരാത്രി, പട്ടാഭിരാമൻ , അൽ മല്ലു , സ്റ്റാർ തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഷീലുവിന് അഭിനയിക്കാൻ അവസരം ലഭിച്ചു. ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റെ ചിത്രങ്ങൾ വീകം, അമിഗോസ് , പൊൻ മാണിക്യവേൽ എന്നിവയാണ് . അഭിനേത്രിയായ ഷീലു നല്ലൊരു നർത്തകി കൂടിയാണ് . ഷീലുവിന്റെ ജീവിത പങ്കാളി ചലച്ചിത്ര നിർമ്മാതാവും അബ്രഹാം മീവിസിന്റെ ഉടമയുമായ എബ്രഹാം മാത്യുവാണ് .

ഓണം ആയതോടെ നിരവധി താരങ്ങളാണ് ഫോട്ടോ ഷൂട്ടുകളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇപ്പോഴിതാ ഷീലുവും ഓണം സെപ്ഷ്യൽ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ്. സെറ്റ് സാരി അണിഞ്ഞ് മുല്ലപൂ ചൂടി തനി കേരളീയ സുന്ദരിയായാണ് താരം ഈ ചിത്രങ്ങളിൽ . ചിത്രത്തിന്റെ ഹൈലൈറ്റ് ഓറഞ്ച് നിറത്തിലുള്ള ഹാൻഡ് എംബ്രോയ്ഡറി ബ്ലൗസാണ്. ഓണം അടുത്തിരിക്കുന്നു , കേരള കസവു സാരികളോട് ഉള്ള നമ്മുടെ പ്രണയം കാണിക്കാനുള്ള സമയമാണിത്.

ഞാൻ ഇവിടെ നിന്ന് മനോഹരമായ ഹാൻഡ് വർക്ക് ചെയ്ത കസവു സാരി ധരിച്ചിരിക്കുന്നു , എന്നാണ് ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരിക്കുന്നത് . മന്ത്ര ഡിസൈൻസിന്റേതാണ് സാരി. സഫ്ന കുഞ്ഞുമോൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ജെ കെ ഫോട്ടോഗ്രഫിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.