സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ്..! ചിത്രങ്ങൾ പങ്കുവച്ച് നടി ഷംന കാസിം..

അന്യഭാഷ ചിത്രങ്ങളിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന മലയാളി നായികയാണ് നടി ഷംന കാസിം. മലയാള സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും താരത്തിന് മികച്ച അവസരങ്ങൾ സമ്മാനിച്ചത് അന്യഭാഷ ചിത്രങ്ങളാണ്. മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ചു എങ്കിലും പലപ്പോഴും മലയാളത്തിൽ ഷംനയെ തേടിയെത്തിയത് ചെറു വേഷങ്ങൾ മാത്രമാണ് . ലഭിക്കുന്ന ഓരോ വേഷവും മനോഹരമായി അവതരിപ്പിച്ച താരത്തിന് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ നിന്നും അവസരങ്ങൾ ലഭിച്ചു.

കരുവാച്ചി, പിസാസ് 2, മൊണാഗഡു , അർജുനൻ കാതലി , ഡെവിൾ, നരൻ എന്നിവയാണ് റിലീസിന് ഒരുങ്ങി നിൽക്കുന്ന ഷംനയുടെ ചിത്രങ്ങൾ . ഒരു യൂട്യൂബ് ചാനൽ വരെ സ്വന്തമായി ആരംഭിച്ച് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. മലയാളം, തമിഴ് , തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം തന്നെ വേഷമിടുന്നത് കൊണ്ട് നിരവധി ആരാധകരാണ് ഷംനയ്ക്ക് ഉള്ളത്.

ഇൻസ്റ്റാഗ്രാമിൽ ഷംന പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ഈ ചിത്രങ്ങളിൽ വളരെ ക്യൂട്ട് ആൻഡ് സിംപിൾ ലുക്കിൽ എത്തിയിരിക്കുന്ന താരം ഒരു പച്ച കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.

താരം തന്റെ ചിത്രങ്ങൾക്ക് താഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു ; “സന്തോഷമാണ് ഏറ്റവും നല്ല മേക്കപ്പ് ” ജസാഷ് ഡിസൈനിന്റെ വസ്ത്രമാണ് താരം ധരിച്ചിട്ടുള്ളത് . അഭിലാഷ് ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ എടുത്തിട്ടുള്ളത് സാക് വെഡിംഗ് ഫോട്ടോഗ്രഫിയാണ് .

© 2024 M4 MEDIA Plus