നിങ്ങളുടെ സ്വപ്നങ്ങൾ പറയരുത്..! കാണിച്ച് കൊടുക്കണം.. ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ..

അവതരികയായും, നർത്തകിയായും, അഭിനയത്രിയായും പ്രേഷകരുടെ ഇടയിൽ ഇടിച്ചു കയറിയ നടിയായിരുന്നു ശാലീൻ സോയ. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ ടിആർപി റേറ്റിംഗ് ഉള്ള ചാനലായ ഏഷ്യാനെറ്റ്‌ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് പരമ്പരയിലൂടെയാണ് ശാലീൻ സോയ ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. തന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

മലപ്പുറം തിരൂർ സ്വേദേശിയായ ശാലീൻ 2006ൽ പുറത്തിറങ്ങിയ ഔട്ട്‌ ഓഫ് സിലബസ് എന്ന പടത്തിലൂടെയാണ് ആദ്യമായി അഭിനയ ജീവിതത്തിന് ശാലീൻ തുടക്കം കുറിക്കുന്നത്. 2006നു ശേഷം ഒട്ടനവധി ചലച്ചിത്രങ്ങളിൽ ചെറിയ കഥാപാത്രം മുതൽ കേന്ദ്ര കഥാപാത്രം വരെ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചു. എന്നാൽ അവതാരിക മേഖലയിൽ തുടക്കം കുറിക്കുന്നത് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന മിഴി തുറക്കുമ്പോൾ എന്ന ടെലിവിഷൻ ഷോയിലാണ്.

അമൃത ടീവി, കൈരളി ടീവി, ജയ്‌ഹിന്ദ്‌ ടീവി, ഏഷ്യാനെറ്റ്‌, കിരൺ ടീവി എന്നീ ചാനലുകളിൽ അവതാരികയായി തിളങ്ങാൻ ഭാഗ്യം ലഭിച്ചിരുന്നു. കൂടാതെ സൂര്യ കിരീടം, വാസ്തവം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യകല്ല്, മല്ലുസിംഗ്, കർമയോദ്ധ, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിൽ മികച്ച വേഷം ചെയ്യാൻ ശാലീൻ സോയയ്ക്ക് അവസരമുണ്ടായി.

സോഷ്യൽ മീഡിയയിൽ സജീവമായ ശാലീൻ മോഡലിംഗ് രംഗത്തും എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടുകളിലും, പരസ്യങ്ങളിലും മോഡലായി നിറഞ്ഞാടുവാൻ കഴിഞ്ഞു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി നിൽക്കുന്നത് ശാലീന്റെ പുതുപുത്തൻ ഗ്ലാമർ ചിത്രമാണ്. പോസ്റ്റിനോടപ്പം തന്നെ ശ്രെദ്ധയമായ കുറിപ്പും വൈറലാവുന്നത്. നിങ്ങളുട സ്വപ്നങ്ങൾ മറ്റുള്ളവരോട് പറയല്ല്, അവരെ കാണിക്കണം എന്നാണ് കുറിച്ചിരിക്കുന്നത്.

© 2024 M4 MEDIA Plus