ഓണം ചിത്രങ്ങൾ പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..! സാരിയിൽ ഗ്ലാമറസായി താരം…

ഡി ഫോർ ഡാൻസ് എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി പ്രേക്ഷകർക്ക് മുന്നിൽ എത്തി , പിന്നീട് മലയാള സിനിമയിൽ ബാലതാരമായി എത്തുകയും ഒട്ടും വൈകാതെ നായികയായി തിളങ്ങുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. തന്റെ പതിനാറാം വയസ്സിൽ നായികയായി മലയാള സിനിമയിൽ ശോഭിച്ച താരം ഗ്ലാമറസ് ക്വീൻ എന്നാണ് സിനിമ രംഗത്ത് അറിയപ്പെടുന്നത്.

ബാലതാരമായി സാനിയ വേഷമിട്ടത് ബാല്യകാലസഖി, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ ആണ്. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്ത് ശോഭിച്ച സാനിയയ്ക്ക് നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്.

ഡാൻസറായ താരം പതിനെട്ടാം പടി എന്ന ചിത്രത്തിൽ ഒരു ഗ്ലാമറസ് നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള നടിയാണ് സാനിയ. സാനിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത് കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പം ഓണം അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങളാണ്. ചിത്രങ്ങൾക്ക് താഴെ സാനിയ കുറിച്ചത് “ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച ഓണം..”, എന്നായിരുന്നു .

സാനിയ ഈ ചിത്രങ്ങളിൽ സെറ്റ് സാരിയിലും അതുപോലെ മുണ്ടും ഷർട്ടിലും ഒരേ പോലെ തിളങ്ങി നിൽക്കുന്നതായി കാണാൻ സാധിക്കും. ചിത്രങ്ങൾ കണ്ട താരത്തിന്റെ ആരാധകർ പറയുന്നത് ഏത് വേഷവും സാനിയയ്ക്ക് ചേരുമെന്നാണ്. സാനിയയുടെ അടുത്ത കൂട്ടുകാരിയായ ഫോട്ടോഗ്രാഫർ യാമിയും ജിം ട്രെയിനറും ഒപ്പം മേക്കപ്പ് മാൻ സാംസൺ ലെയിയും എല്ലാം താരത്തിനൊപ്പം ഈ ചിത്രങ്ങളിലുണ്ട്. സാനിയയുടെ അടുത്ത സിനിമ നിവിൻ പൊളിയുടെ ഒപ്പമുള്ള സാറ്റർഡേ നൈറ്റാണ് .