ഹിമാചൽ പ്രദേശിൽ അവധി ആഘോഷിച്ച് സാനിയ ഇയ്യപ്പൻ..!

വളരെ വേഗത്തിൽ കേരളത്തിൽ ഉള്ള സിനിമ പ്രേമികളുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ യുവനടിയാണ് സാനിയ ഇയ്യപ്പൻ. മറ്റ് നടിമാർക്ക് ലഭിക്കാത്ത സൗഭാഗ്യമായിരുന്നു സാനിയയ്ക്ക് തന്റെ സിനിമ ജീവിതത്തിൽ നിന്നും ലഭിച്ചത്. നൃത്ത വേദിയിലൂടെയാണ് സാനിയയ്ക്ക് ചലചിത്രങ്ങളിൽ അവസരം ലഭിക്കുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ സെക്കണ്ട് റന്നർപ്പ് ജേതാവായ സാനിയയ്ക്ക് അന്ന് മുതലാണ് ഏറെ ജനശ്രെദ്ധ ലഭിച്ചു തുടങ്ങുന്നത്.
അഭിനയ എന്ന കലയെ ഏറെ സ്നേഹിച്ച സാനിയയ്ക്ക് പിന്നീട് പ്രേമുഖ താരങ്ങളുടെ കൂടെ മികച്ച കഥാപാത്രങ്ങൾ ലഭിക്കാൻ ആരംഭിച്ചു. ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ കേരളകരയിൽ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു ക്വീൻ ചിത്രത്തിൽ തനിക്ക് ലഭിച്ച വേഷം. വളരെ ഭംഗിയായും ഗംഭീരമായും ആ വേഷം കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിക്കുമെന്ന് സാനിയ ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്.

ശേഷം പ്രിത്വിരാജിന്റെ ആദ്യ സംവിധാനം സിനിമയായ ലുസിഫറിൽ കേന്ദ്ര കഥാപാത്രമായ മോഹൻലാലിന്റെ കൂടെ അരങേറാൻ സാധിച്ചു. ചിത്രത്തിൽ മഞ്ജു വാരിയറിന്റെ മകളായിട്ടാണ് സാനിയ ലൂസിഫറിൽ എത്തിയത്. അഭിനയത്തിനു പുറമെ മികച്ച ഒരു മോഡലും കൂടിയാണ് സാനിയ. ഈ ചെറു പ്രായത്തിൽ തന്നെ നിരവധി പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും തിളങ്ങാൻ ഭാഗ്യം ലഭിച്ചു.
സിനിമയെ പോലെ യാത്രകളെ ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് സാനിയ. തന്റെ യാത്ര ചിത്രങ്ങളും കുറിപ്പുകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോൾ ഇതാ ഹിമാൻചൽ പ്രദേശിലെ കാസോളിൽ നിന്നും പകർത്തിയ അതിമനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്.