ഗ്ലാമർ ലുക്കിൽ യുവ താരം സാനിയ ഇയ്യപ്പൻ.. പുത്തൻ ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിച് താരം..

ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതം ആരംഭിച്ചു ഇന്ന് നായികമാരുടെ കഥാപാത്രങ്ങൾ വരെ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് സാനിയ ഇയപ്പൻ. എന്നാൽ സിനിമകളിൽ വരുന്നതിനു മുമ്പ് തന്നെ മലയാളികൾക്ക് താരത്തെ സുപരിചിതമായിരുന്നു. ഒരു കാലത്ത് നൃത്തത്തിൽ കഴിവുള്ള കുട്ടികളെ വളർത്തിയെടുക്കുന്ന ടെലിവിഷൻ ഷോയായിരുന്നു ഡിഫോർ ഡാൻസ്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസിലൂടെയാണ് സാനിയ മലയാളികളുടെ ഇടയിൽ പരിചിതമായി മാറുന്നത്. ആ സീസണിൽ സെക്കന്റ്‌ റണ്ണർപ്പ് കരസ്ഥമാക്കാൻ തനിക്ക് കഴിഞ്ഞുവെന്ന് പറയാം. പിന്നീടായിരുന്നു അഭിനയ ജീവിതത്തിലേക്കുള്ള തന്റെ ചുവടുവെപ്പ്. തുടക്കത്തിലധികം ജനശ്രെദ്ധ നേടിയിലെങ്കിലും ക്വീൻ എന്ന സിനിമയിലൂടെ ഓരോ മലയാളി സിനിമ പ്രേമിയുടെ മനസുകളിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു.

ക്വീനിൽ ലഭിച്ച വേഷം പിന്നീട് തന്റെ സിനിമ ഭാവിയെ വരെ ഗുണം ചെയ്തിരുന്നു. നടനും, നിർമാതാവും, സംവിധായകനു കൂടിയായ പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ മോഹൻലാൽ കേന്ദ്ര കഥാപാത്രമായി ബിഗ്സ്‌ക്രീനിലെത്തിയ ലൂസിഫർ എന്ന സിനിമയിലൂടെ ശക്തമായ സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകാൻ സാനിയ ഇയ്യപ്പനു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്നെ എണ്ണിയാൽ ഒതുങ്ങാത്ത ലക്ഷ കണക്കിന് ആരാധകരാണ് സാനിയ്ക്ക് ഉണ്ടായിരുന്നത്.

അഭിനയത്തിൽ മാത്രമല്ല മോഡൽ മേഖലയിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാനിയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. ഇപ്പോൾ സാനിയയുടെ പുതിയ ഫോട്ടോഷൂട്ടാണ് സൈബർ ഇടങ്ങളിൽ തരംഗമായിരുന്നു. എപ്പോളും ഗ്ലാമർ ലുക്കിലെത്താറുള്ള സാനിയ ഇത്തവണ സാധാരണ ഫോട്ടോഷൂട്ടുകളിൽ അവതരിച്ചപ്പോൾ ആരാധകർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ഏറ്റെടുക്കുകയായിരുന്നു.