ഗോവയിൽ അവധി അവധി ആഘോഷിച് സാമന്ത..! വൈറൽ ബിക്കിനി ചിത്രങ്ങൾ കാണാം..

അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തിയ പുഷ്പ എന്ന ചിത്രം വമ്പൻ ഹിറ്റായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റെക്കോർഡ് കളക്ഷനുമായി മുന്നേറുന്ന പുഷയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ മുഴുവനും. മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിലൂടെയാണ് മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന് വില്ലൻ വേഷത്തിൽ കൂടുതൽ സീനുകളുള്ളത്.


നായിക രശ്മികയാണ് പുഷ്പയിലെ മറ്റൊരു ആകർഷണം എന്ന് പറയുന്നത് . കൂടാതെ ചിത്രത്തിലെ ഒരു ഗാനത്തിൽ ഐറ്റം ഡാൻസുമായി നടി സാമന്തയും എത്തുന്നുണ്ട്. താരത്തിന്റെ ഈ ഐറ്റം നമ്പർ ഗാനം യൂട്യൂബിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. മറ്റൊരു നേട്ടം കൂടി ഈ ഗാനം സ്വന്തമാക്കി. സാമന്തയുടെ ഈ ഐറ്റം ഡാൻസ് ഗാനമാണ് യൂട്യൂബിൽ ടോപ്പ് 100 മ്യൂസിക് ഗ്ലോബൽ ലിസ്റ്റിൽ ഒന്നാമതുളളത് .
ഈ ലിസ്റ്റിൽ പുഷ്പയിലെ തന്നെ മറ്റു ഗാനങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

സാമന്തയുടെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി ഇത് മാറി. തന്റെ ഡാൻസ് വീഡിയോ ഹിറ്റായതിന്റെ സന്തോഷം ഗോവയിൽ ആഘോഷിക്കുകയാണ് താരം സാമന്ത. താരവും സുഹൃത്തുക്കളും കൂടി അടിച്ചുപൊളിക്കുന്നതിന്റെ ഫോട്ടോസ് സാമന്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.


സാമന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ബിക്കിനിയിൽ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . ആരാധകരെ കോരിത്തരിപ്പിക്കുന്ന ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. പുഷ്പയിലെ താരത്തിന്റെ ഐറ്റം ഡാൻസ് നമ്പർ ഇറങ്ങുന്നതിന് മുമ്പായിരുന്നു താരത്തിന്റെ ഡിവോഴ്സ് വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. ഇരുവരും വേർപിരിയുകയാണ് എന്ന് സാമന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു.