സന്തോഷം എന്നത് മനസ്സിൻ്റെ മനോഭാവമാണ്…! പുതിയ ചിത്രങ്ങൾ പങ്കുവച്ച് സാധിക..

സിനിമ സീരിയൽ രംഗത്ത് മറ്റ് നടിമാരെ പോലെ സ്ഥിരസാനിധ്യമായ അഭിനയത്രിയാണ് സാധിക വേണുഗോപാൽ. ഫോട്ടോഷൂട്ടുകളിൽ നിന്ന് അഭിനയ രംഗത്തേക്ക് ചേക്കേറിയ സാധിക ഇപ്പോൾ മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും ശ്രെദ്ധയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എണ്ണിയാൽ തീരാത്ത ആരാധകരാണ് സാധികയ്ക്ക് നിലവിൽ ഉള്ളത്.

മഴവിൽ മനോരമയിൽ കേരളത്തിലെ പ്രേക്ഷകർക്ക് വേണ്ടി ടെലികാസ്റ്റ് ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധികയെ മലയാളികൾ അറിയപ്പെടാൻ തുടങ്ങിയത്. മലയാളത്തിൽ തന്നെ പ്രേമുഖ താരങ്ങൾ അഭിനയിച്ച ചിത്രങ്ങളിൽ സഹനടിയായി അരങേറാൻ ഈ കലക്കാരിയ്ക്ക് ലഭിച്ചത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസിലാണ് സാധിക അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ ശക്തമായ നിലപടുകൾ അറിയിച്ചു കൊണ്ട് സാധിക തരംഗമാകാറുണ്ട്. തന്നിക്കെതിരെ മോശമായ കമെന്റ്സ് വരുമ്പോൾ അതിനെതിരെ ചുട്ട മറുപടി കൊടുക്കാൻ ഒട്ടും മടി കാണിക്കാത്ത നടിമാരുടെ കൂട്ടത്തിലാണ് സാധികയും. ഇതൊക്കെ ഉള്ളതിനാൽ തന്നെ ഒരുപാട് വിമർശനങ്ങൾക്കും നടി ഇരയാകാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് സാധികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

ഗ്ലാമർ ലുക്കിൽ എത്തിയ സാധിക വളരെ പെട്ടന്നാണം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്. മിക്കവാറും തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുള്ള സാധിക ഇപ്പോൾ ബോസ്മീഡിയ പ്രൊഡക്ഷൻ എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ബോസ് മീഡിയ പ്രൊഡക്ഷൻസ് വേണ്ടിയാണ് സാധിക മോഡലായി പ്രേത്യക്ഷപ്പെട്ടത്. ഫോട്ടോഗ്രാഫർ അപ്പു ജോഷിയാണ് ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്.