മാലി ദ്വീപിന്റെ മനോഹാരിതയിൽ ഹണിമൂൺ അടിച്ച് പൊളിച്ച് നടി റെബ മോണിക്ക ജോൺ..

വിവാഹ ശേഷം മാലി ദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ. റെബയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് മാലി ദ്വീപിൽ നിന്നുള്ള ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
വളരെ നീണ്ട ഒരു അടികുറിപ്പോടെയാണ് റെബ മോണിക്ക ജോൺ തന്റെയും ഭർത്താവിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. ഇതാണ് പറുദീസ ‘ഇതാണ് അത്, . മാലി ദ്വീപിന്റെ ശാന്തതയോടും അതിമനോഹരമായ സൗന്ദര്യത്തോടും ഉപമിക്കാൻ തക്കതായി മറ്റൊന്നുമില്ല. ഇത് ടൈപ്പ് ചെയ്യുമ്പോൾ എനിക്ക് പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല.

ഇവിടം വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകുകയില്ല. ഇവിടെ താമസിക്കുന്നതിൽ വളരെ അധികം സന്തോഷമുണ്ട്. ഞാൻ പങ്കുവയ്ക്കുന്ന കുറച്ച് ചിത്രങ്ങളിലൂടെ ഞാൻ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലാകും’ – ചിത്രങ്ങൾക്കൊപ്പം റെബ മോണിക്ക ജോൺ കുറിച്ചു.


ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് റെബയെ വിവാഹം ചെയ്തിരിക്കുന്നത്. പ്രണയത്തിലായിരുന്നു ഇരുവരുടേയും വിവാഹം ജനുവരിയിൽ ബംഗളൂരുവിൽ വെച്ച് ആയിരുന്നു നടന്നത് . റെബയെ ജോയ്മോൻ പ്രൊപ്പോസ് ചെയ്തത് കഴിഞ്ഞവർഷം ഫെബ്രുവരി നാലിന് റെബയുടെ ജന്മദിനത്തിൽ ആയിരുന്നു .

റെബ ജോയ് മോന്റെ ആ വിവാഹാഭ്യർത്ഥന സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വർഷം തികയും മുൻപ് തന്നെ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഇരുവരും വിവാഹിതരാകുകയും ചെയ്തു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് റെബ സിനിമ രംഗത്തേക്ക് കടന്നു വരുന്നത് .

ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ , ഫോറൻസിക് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ഇതിന് പുറമേ തമിഴ്, കന്നഡ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെട്ടു. ബിഗിൽ എന്ന വിജയ് ചിത്രത്തിലെ റെബയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മനു ആനന്ദ് സംവിധാനം ചെയ്ത് വിഷ്ണു വിശാൽ നായകനായി എത്തുന്ന എഫ് ഐ ആർ ആണ് റെബയുടെതായി പുറത്തിറങ്ങാനുള്ള പുത്തൻ ചിത്രം.

© 2024 M4 MEDIA Plus