സ്റ്റൈലിഷ് ലുക്കിൽ നടി രമ്യാനമ്പീശൻ.. പച്ച സാരിയിൽ സുന്ദരിയായി താരത്തിന്റെ ഫോട്ടോ ഫോട്ടോഷൂട്ട്..

രമ്യ നമ്പീശൻ എന്ന രമ്യാ ഉണ്ണി മലയാള ചലച്ചിത്ര നടി എന്നതിലുപരി പിന്നണിഗായികയും ടെലിവിഷൻ താരവും അവതാരകയുമായി ശ്രദ്ധിക്കപ്പെടുന്നു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ശ്രീനിലയത്തിൽ സുബ്രഹ്മണ്യനുണ്ണി ജയശ്രീ ദമ്പതിമാരുടെ മകളാണ് നടി രമ്യ . തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രി ആയി മാറിയിട്ടുണ്ട് താരം. സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് . സാരിയിൽ സൂപ്പർ ലുക്കിൽ തിളങ്ങിയ താരത്തിൻ്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അർജുനാണ് . സ്റ്റൈലിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ദിവ്യ ഉണ്ണികൃഷ്ണനാണ് .


ചെറു പ്രായത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന താരം ഒട്ടേറെ ഭക്തിഗാന കാസറ്റുകളിൽ പാടിയിട്ടുണ്ട്. പിന്നീട് കൈരളി ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ – ഇൻ പരിപാടിയുടെ അവതാരകയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു . ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു ചലച്ചിത്ര രംഗത്തേയ്ക്കുള്ള താരത്തിന്റെ ചുവട് വയ്പ് . ടെലിഫിലിമുകൾ ആയ സത്രാസം , ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയവയിലും രമ്യ അഭിനയിച്ചിരുന്നു.


ട്രാഫിക്, ചാപ്പാ കുരിശ്, ജിലേബി , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ താരത്തെ ഏറെ ശ്രദ്ധേയമാക്കി തീർത്തു. മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. താരം അഭിനയരംഗത്തെ അരങ്ങേറ്റം കുറിച്ചത് മലയാള സിനിമയിലൂടെയാണ് എങ്കിലും അന്യഭാഷ ചിത്രങ്ങളിലാണ് രമ്യ ൻമ്പീശൻ ഇപ്പോൾ സജീവമായി നിൽക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു . ആ ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിര.


അഭിനയ രംഗത്ത് ശ്രദ്ധികപ്പെട്ടതുപോലെ രമ്യ നമ്പീശൻ ഗായിക എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. താരം ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത് 2011ല്‍ പുറത്തിറങ്ങിയ ‘ഇവന്‍ മേഘരൂപന്‍’ എന്ന ചിത്രത്തിലെ ‘ആണ്ടലോന്റെ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് . ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ എന്ന ചിത്രത്തിൽ ആലപിച്ച ‘വിജനസുരഭി’, ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രത്തിൽ ആലപിച്ച ‘മുത്തുചിപ്പി’ എന്നീ ഗാനങ്ങള്‍ രമ്യ നമ്പീശൻ എന്ന ഗായികയെ പ്രശസ്തയാക്കി. ആമേന്‍, ഫിലിപ് ആന്റ് മങ്കിപെന്‍, ഓം ശാന്തി ഓശാന,അച്ചായന്‍സ്, അപ് ആന്റ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട്, ഇംഗ്ലീഷ്, അരികില്‍ ഒരാള്‍, പാണ്ടീനാട്, , മിസ്സ് ലേഖ തരൂര്‍ കാണുന്നത്, ബൈസിക്കിള്‍ തീവ്‌സ്,നെല്ലിക്ക, സകലകലാ വല്ലഭന്‍, അടി കപ്യാരെ കൂട്ടമണി, ആകാശവാണി, എന്നീ ചിത്രങ്ങളിലും രമ്യ ഗാനങ്ങൾ ആലപിച്ചിരുന്നു.