കോമഡി ഉത്സവ വേദിയിൽ അവതാരിക തിളങ്ങി രചനാ നാരായണൻകുട്ടി..!

മലയാള പ്രേഷകരുടെ ജനപ്രിയ പരിപാടിയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന ഹാസ്യപരിപാടിയായ മറിമായം. നിരവധി പ്രേമുഖ താരങ്ങളാണ് ഇതിലൂടെ സിനിമ രംഗത്തേക്ക് എത്തിയത്. മികച്ച പ്രേക്ഷക പിന്തുണയോടെ ഇന്നും മലയാള സിനിമയിൽ നിലനിൽക്കുന്ന അഭിനയത്രിയാണ് രചന നാരായണൻകുട്ടി. അധിക സമയമെടുക്കാതെ തന്നെ തന്റെതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിക്കാൻ രചനയ്ക്ക് കഴിഞ്ഞു.

ജയറാമിന്റെ പ്രധാന കഥാപാത്രമായിയെത്തിയ ലക്കി സ്റ്റാർ എന്ന ചലചിത്രത്തിൽ നായകന്റെ ഭാര്യയായിട്ടാണ് രചന സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് അനവധി ചലചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറാൻ രചനയ്ക്ക് കഴിഞ്ഞു. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച ഒരാൾ കൂടിയാണ് രചന നാരായണൻകുട്ടി. നൃത്തത്തിലുള്ളത് പോലെ മോഡലിംഗ് മേഖലയിലും രചന നിറസാനിധ്യമാണ്.

സ്കൂൾ കാലഘട്ടം മുതലേ കലോത്സവങ്ങളിൽ മിന്നും പ്രകടനങ്ങൾ കാഴ്ച്ചവെച്ച് ഒരുപാട് പുരസ്‌കാരങ്ങൾ വാരി കൊണ്ടുപോയ ഒരു വിദ്യാർത്ഥിനിയായിരുന്നു രചന. ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രെസംഗം തുടങ്ങിയ ഇനങ്ങളായിരുന്നു രചനയുടെ മാസ്റ്റർപീസ്. പിന്നീട് തൃശ്ശൂരിൽ അദ്ധ്യാപികയായി ജോലി തുടരുമ്പോളായിരുന്നു മറിമായത്തിലേക്ക് അവസരം ലഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള രചന പുത്തൻ വിശേഷങ്ങൾ ഇടയ്ക്ക് ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. രചന പങ്കുവെച്ചിട്ടുള്ള ഒറ്റുമിക്ക ചിത്രങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിട്ടുണ്ട്. നിലവിൽ ഫ്ലവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിൽ അഥിതിയായി അതിമനോഹരിയായി നിൽക്കുന്ന ഗംഭീര ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടിനി ടോം, പാരീസ് ലക്ഷ്മി തുടങ്ങി അനവധി താരങ്ങൾ കമെന്റ് ചെയ്തു കൊണ്ട് രചനയുടെ പോസ്റ്റിന്റെ ചുവടെ എത്തിയിരുന്നു.