ഗൗണിൽ സ്റ്റൈലിഷായി നടി പാർവതി തിരുവോത്ത്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടാണ് മലയാള സിനിമയിൽ പാർവതി തിരുവോത്ത് എന്ന നായിക ശ്രദ്ധ നേടിയത് . ജീവിതത്തിലെ പോലെ സ്ക്രീനിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും താരം തുറന്നടിച്ച് പറയുകയും അതിന്റെ പേരിൽ പല വിമർശനങ്ങളും ജീവിതത്തിൽ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി എന്ന താരം പ്രേക്ഷക ശ്രദ്ധ നേടുന്നത് . മലയാളത്തിന് പുറമേ പാർവതി തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും ശോഭിച്ചു. മലയാള സിനിമയിൽ ഒട്ടേറെ മികച്ച സ്ത്രീ കഥാപാത്രങ്ങളാണ് പാർവതി പ്രേക്ഷകർക്ക് സമ്മാനിച്ചത്. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ സ്ത്രീകൾക്ക് പ്രചോദനം നൽകുന്ന മികച്ച വേഷങ്ങളാണ് താരം അവതരിപ്പിച്ചത്. തന്റെ ഗംഭീര പ്രകടനം കൊണ്ട് കേരള,കർണാടക സംസ്ഥാനകളുടെ മികച്ച നടിക്കുള്ള അവാർഡും പാർവതി കരസ്ഥമാക്കിയിട്ടുണ്ട്.

സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന താരം ഇപ്പോഴിതാ തന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ഗൗൺ ധരിച്ച് സ്റ്റൈലിഷ് ആയി എത്തിയിരിക്കുന്ന പാർവതിയുടെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റ് നൽകിയിട്ടുള്ളത്. പുറത്ത് എന്ന് കുറിച്ചു കൊണ്ടാണ് താരം ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.