ഓണ ചിത്രങ്ങൾ പങ്കുവച്ച് യുവ താരം നയൻതാര ചക്രവർത്തി..! സാരിയിൽ സുന്ദരിയായി പ്രിയ താരം..

പത്തു വർഷത്തോളം സിനിമയിൽ ബാല താരം ആയി അഭിനയിക്കുകയും മലയാളി ആരാധകരുടെ മനം കവറുവാനും വളരെ പെട്ടന്ന് സാധിച്ചതിൽ ഒരു നടിയാണ് നയൻ‌താര ചക്രവർത്തി. മലയാളത്തിലെ തന്നെ പോപ്പുലർ ആയ ഫിലിം കിലുക്കം കിലുകിലുക്കം എന്ന സിനിമയയിൽ ടിങ്കു മോൾ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് ആണ് നയൻ‌താര മലയാള സിനിമയിൽ മലയാളികൾക്ക് പ്രിയപ്പെട്ടവൾ ആയി മാറിയത്. അതിനു ശേഷം താരം ഒരുപാടു സിനിമകളിൽ ബാലത്തരമായി തകർത്ത് അഭിനയിച്ചു ആരാധകരുടെ കൈ അടി നേടിയിട്ടുണ്ട്.

താരം 2006 ഇൽ ആണ് ബാല താരമായി തന്റെ അഭിനയം തുടങ്ങിയത്. അതിനു ശേഷം താരം 2016 വരെ സിനിമയിൽ തന്റെ അഭിനയ മികവു തെളിയിച്ചു കൊണ്ട് ഇരുന്നു. മറുപടി എന്ന സിനിമയിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. അതിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടു മാറി തന്റെ പഠനത്തിൽ ശ്രെദ്ധ കേന്ദ്രികരിച്ചു നിന്നു. ഇപ്പോൾ താരം കോളേജ് വിദ്യാർത്ഥി ആണ്. ഇപ്പോൾ താരം തന്റെ തിരിച്ചു വരവിനു ഒരുങ്ങുകയാണ്. തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ തിരിച്ചു വരവിനു ഒരുങ്ങുന്നത്.

തമിഴ് സൂപ്പർഹിറ്റ് ചിത്രമായ ജന്റിൽ മാൻ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ്
താരം നായകി ആയി അഭിനയിക്കുവാൻ ഒരുങ്ങുന്നത്. അതു കൊണ്ട് തന്നെ മലയാളത്തിലും താരം നായകി ആയി എത്തും എന്ന പ്രതീക്ഷയിൽ ആണ് മലയാളി ആരാധകർ. അതു മാത്രമല്ല താരം തന്റെ ആരാധകർക്കായി ഈ ഓണക്കാലത്തു ഓണ സമ്മാനമായി സെറ്റ് സാരിയിൽ അതി സുന്ദരി ആയിട്ടുള്ള ചിത്രങ്ങൾ ആണ് പങ്കു വെച്ചിരിക്കുന്നത്. ഒരുപാടു ആരാധകർ ആണ് പോസ്റ്റിനു താഴെ കമ്മെന്റുമായി എത്തി ഇരിക്കുന്നത്. ആരാധകർ ഇരു കയ്യും നീട്ടിയാണ് ഈ ചിത്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. കാണുവാൻ നല്ല ഭംഗി ഉണ്ട് എന്നും താരത്തിന്റെ ആരാധകർ ചിത്രത്തിന് താഴെ കമന്റ്‌മായി എത്തിയിട്ടുണ്ട്. നിരവധി പേര് താരത്തിനു ഓണാശംസകകൾ ആയി എത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതു കൊണ്ട് തന്നെ തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോകളും അതു പോലെ തന്നെ വിശേഷങ്ങളുമെല്ലാം തന്റെ ആരാധകർക്കായി നിരന്തരം ഷെയർ ചെയ്യാറുണ്ട്. ചെസ്സ്, ട്വന്റി ട്വന്റി,കങ്കാരൂ, ക്രേസി ഗോപാലൻ, ഈ പട്ടണത്തിൽ ഭൂതം, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നയൻ‌താര ബാല താരമായി അഭിനയിച്ചിട്ടുണ്ട്.

അത് കൂടാതെ തന്നെ നിരവധി ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിട്ടുണ്ട്. ആരാധകർക്ക് അതെല്ലാം വളരെ അതികം ഇഷ്ടപെട്ട ഫോട്ടോ ഷൂട്ടുകൾ ആയിരുന്നു.