ഗ്ലാമറസ്സ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മീര ജാസ്മിൻ..! തിരിച്ച് വരവിനൊരുങ്ങി പ്രിയ താരം..

പ്രശംസാർഹമായ അഭിനയത്തിലൂടെ പത്ത്-പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ശ്രദ്ധേയ താരമായിരുന്നു നടി മീര ജാസ്മിൻ. സിനിമ ലോകത്ത് തന്റെ കഴിവ് തെളിയിച്ച് ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കാൻ വെറും രണ്ട് വർഷം മാത്രമേ താരത്തിന് വേണ്ടി വന്നുള്ളു. പക്ഷേ അഭിനയ ജീവിതത്തിൽ എവിടെയോ താരത്തിന് ചെറിയ പാളിച്ചകൾ പറ്റി. അങ്ങനെ 2014 ൽ താരം വിവാഹിതയാകുകയും സിനിമ ലോകത്തോട് വിട പറയുകയും ചെയ്തു. വിവാഹത്തിന് ശേഷം ഒന്നോ രണ്ടോ സിനിമകളിൽ മാത്രമാണ് മീര പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.


പക്ഷേ വർഷങ്ങൾക്ക് ശേഷം ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഈ താരസുന്ദരി . അതിന്റെ മുന്നോടിയായി സോഷ്യൽ മീഡിയകളിൽ സജീവമായി ആരാധകരെ ഞെട്ടിക്കുകയാണ് താരം. എല്ലാ താരങ്ങളുടേയും ഇഷ്ട സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ഇൻസ്റ്റാഗ്രാം .

മീരയും ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും അതിലൂടെ ശ്രദ്ധ നേടുകയും ചെയ്തു. ഒറ്റ ദിവസം കൊണ്ട് തന്നെ നിരവധി ഫോളോവേഴ്സിനെയാണ് താരത്തിന് ലഭിച്ചത്. തന്റെ സിനിമാ വിശേഷങ്ങളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും മറ്റും ഇതിലൂടെ പങ്കു വച്ച്
ആരാധകരെ ശരിക്കും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

നീണ്ട ഇടവേളകൾക്ക് ശേഷം നിരവധി നടിമാർ സിനിമ ലോകത്തേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു. എന്നാൽ ഇത്രയും കിടിലം മേക്കോവറിൽ തിരിച്ചു വരവ് നടത്തിയ നടിമാർ ഉണ്ടോ എന്ന കാര്യം സംശയമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് മീരയുടെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് . വയലറ്റ് കളർ ഗൗണിൽ ഹോട്ട് ലുക്കിലാണ് മീര ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് രാഹുൽ ജാഞ്ചിയാനിയാണ്.

സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത് അഭിനവും മേക്കപ്പ് ചെയ്തിരിക്കുന്നത് അനിഘ ജൈനുമാണ്. ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് അരവിന്ദ് കുമാറാണ് . താരങ്ങളായ പൂർണിമ ഇന്ദ്രജിത്ത്, ദീപ്തി വിധുപ്രതാപും തുടങ്ങി ഒട്ടേറെ പേരാണ് താരത്തിന്റെ ഈ പുത്തൻ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.