സ്വിം സ്യൂട്ടിൽ ഗ്ലാമറസായി മാളവിക മോഹനൻ..! മാലിദ്വീപിൽ അവധി ആഘോഷിച്ച് താരം..

അവധിക്കാല വിനോദ കേന്ദ്രങ്ങളിൽ താരങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് മാലിദ്വീപ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന നടി മാളവിക മോഹനന്റെ ചിത്രങ്ങളാണ്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഈ പുത്തൻ ചിത്രങ്ങളും വീഡിയോയും പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. ഈ ചിത്രങ്ങളിൽ താരം സ്വിം സ്യൂട്ടിൽ കിടിലൻ ഗ്ലാമറസ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് മാളവിക തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എന്നാൽ തുടർന്ന് സിനിമയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല.

ശേഷം മാളവികയുടെ കരിയർ മാറ്റി മറിച്ച കഥാപാത്രമായിരുന്നു മാസ്റ്റർ എന്ന തമിഴ് ചിത്രത്തിലെ ദളപതി വിജയ്‌യുടെ ഒപ്പമുള്ള നായികാ വേഷം.മാസ്റ്റേഴ്സ് എന്ന ചിത്രം ഒരുക്കിയത് ലോകേഷ് കനകരാജ് ആണ്.
മാളവിക എന്ന താരം മലയാളി ഛായാഗ്രാഹകനായ കെ.യു മോഹനന്റെ മകളാണ് . മാളവിക അവസാനമായി മലയാളത്തിൽ വേഷമിട്ടത് ഹനീഫ് അദനി ചിത്രമായ ദി ഗ്രേറ്റ് ഫാദറിൽ ആണ് . മമ്മൂട്ടി ആണ് ഈ ചിത്രത്തിലെ നായകൻ.

പേട്ട എന്ന രജനികാന്ത് ചിത്രത്തിലും മാളവിക വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ബൈക്ക് റൈഡിങ്ങിനോട് കമ്പമുള്ള മാളവിക മോഹനൻ കുറെ നാൾ മുൻപ് പങ്കു വെച്ച ഫോർമുല വൺ ട്രാക്കിൽ ബൈക്കോടിച്ച വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മാളവികയുടേതായി പുറത്തു വരാൻ ഉള്ള ചിത്രങ്ങളാണ് കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന ധനുഷ് നായകനായ ചിത്രം മാരന്‍, യുധ്ര എന്ന ഹിന്ദി ചിത്രവും . സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ താരം ഏറെയും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വയ്ക്കാറുള്ളത്.