പാവാടയും ബ്ലൗസും ധരിച്ച് ട്രഡീഷണൽ ലുക്കിൽ നടി മഡോണ സെബാസ്റ്റ്യൻ..!

വളരെ യാദൃശ്ചികമായി അഭിനയ ജീവിതത്തിലേക്ക് എത്തിപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട് . അങ്ങനെ എത്തിയ താരമാണ് നടി മഡോണ സെബാസ്റ്റ്യനും. സംവിധായകനായ അൽഫോൺസ് പുത്രൻ ആയിരുന്നു പ്രേമം എന്ന ചിത്രത്തിലൂടെ ഈ താരത്തെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ടെലിവിഷൻ പ്രോഗ്രാമുകളിൽ ശ്രദ്ധ നേടി കൊണ്ടിരുന്ന ഗായിക മഡോണയ്ക്ക് തന്റെ സിനിമയുടെ ഓഡിഷനിലേക്ക് പങ്കെടുക്കാൻ ക്ഷണിച്ചത് സംവിധായകനാണ്. ഓഡിഷനിൽ എത്തിയ താരം പിന്നീട് പ്രേമം സിനിമയുടെ ഭാഗമാകുകയും ചെയ്തു.

ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് മൂന്ന് നായികമാർ ആയിരുന്നു . ഇന്ന് തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള മുൻനിര നായികമാരായി മാറിയിരിക്കുകയാണ് ഈ ചിത്രത്തിൽ വേഷമിട്ട മൂന്ന് നായികമാരും. അനുപമ പരമേശ്വരനും സായി പല്ലവിയും ആയിരുന്നു ഈ ചിത്രത്തിലെ മറ്റ് നായികമാർ . മഡോണയും ഇന്ന് ഈ നായികമാരെപ്പോലെ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്. കന്നഡയിലും മഡോണ ഒരു ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

താരം ഇപ്പോൾ അഭിനേത്രിയായി തിളങ്ങുകയാണെങ്കിലും പാട്ട് പാടാനുള്ള താരത്തിന്റെ കഴിവ് ഒട്ടും തന്നെ താരത്തെ വിട്ട് പോയിട്ടില്ല. ഒന്ന്, രണ്ട് സിനിമകളിൽ പാടിയിട്ടുണ്ട് മഡോണ . മലയാളത്തിലും തമിഴിലുമാണ് കൂടുതലായും മഡോണ അഭിനയിച്ചിട്ടുള്ളത് . കിംഗ് ലിയർ, വൈറസ്, ബ്രതെഴ്സ് ഡേ, കൊറ്റിഗോബ്ബ 3, പ്രേമം(തെലുങ്ക്), ശ്യാം സിംഗ് റോയ്, കാവൻ, പാ പാണ്ടി, ജുങ്ക, ഇബിലീസ്, കൊമ്പ് വന്താച്ച് സിങ്കംഡാ എന്നീ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.

ഓണത്തോടനുബന്ധിച്ച് നാടൻ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകൾ മിക്ക നടിമാരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി മഡോണയും . ട്രഡീഷണൽ വേഷത്തിൽ എത്തിയ താരം ഹോട്ട് ലുക്കിൽ ആണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. തന്റെ ചിത്രങ്ങൾക്ക് താഴെ “ഊഷ്മളമായ സീസൺ!! സൗഹൃദം, നിറങ്ങൾ, ചിരി, ഒപ്പം കൂടിച്ചേരൽ.. മനോഹരമായ കാലാവസ്ഥ..”, എന്നിങ്ങനെ കുറിച്ചു കൊണ്ടാണ് മഡോണ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ രാജാണ് താരത്തിന്റെ ഫോട്ടോസ് എടുത്തത് . റൈമെസ് ഡിസൈനർ ബൗട്ടിക്കിന്റേതാണ് ഔട്ട് ഫിറ്റ് .