സിംഗപ്പൂർ ട്രിപ്പ് ചിത്രങ്ങൾ പങ്കുവച്ച് നടി ഇഷാനി കൃഷ്ണ..

മലയാള സിനിമയിലെ ശ്രദ്ധേയ നടനായ കൃഷ്ണകുമാറിനും കുടുംബത്തിനും നിരവധി ആരാധകരാണ് ഉള്ളത് . താരങ്ങളുടെ മക്കൾ അഭിനയത്തിലേക്ക് എത്തുന്നത് പതിവാണ്, അതുകൊണ്ട് തന്നെ കൃഷ്ണകുമാറിന്റെ മകൾ അഹാനയും മലയാള സിനിമ ലോകത്തേക്ക് രംഗപ്രവേശനം ചെയ്തിരുന്നു. എന്നാൽ ഒന്ന് രണ്ട് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് മങ്ങി പോകുന്ന ചില താരങ്ങളെപ്പോലെ ആയിരുന്നില്ല അഹാന. അഭിനയരംഗത്ത് താരം ഇപ്പോൾ മിന്നി തിളങ്ങുകയാണ്.

മലയാളത്തിലെ യുവനായികമാരിൽ ഏറെ തിരക്കുള്ള നടിയാണ് അഹാന. അഹാന ഉൾപ്പെടെ നാല് പെൺ മക്കളാണ് കൃഷ്ണകുമാറിന് ഉള്ളത്. ഇതിൽ അഭിനയ ലോകത്ത് ചുവടുവച്ചത് അഹാന മാത്രമായിരുന്നില്ല. മൂന്നാമത്തെ മകളായ ഇഷാനിയും, നാലമാത്തെ മകൾ ഹൻസികയും ചെറുവേഷങ്ങളിൽ ആയാലും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . രണ്ടാമത്തെ മകൾ ദിയ കൃഷ്ണ മാത്രമാണ് മലയാള സിനിമയിലേക്ക് കടന്നു വരാത്തത് . എന്നാൽ സോഷ്യൽ മീഡിയയിലൂടെ ഏവരും പ്രേക്ഷകർക്ക് സുപരിചിതരാണ്.

മലയാളികൾക്ക് അനിയത്തിമാരെ കൂടി സുപരിചിതരാക്കുന്നതിൽ അഹാന വലിയ പങ്കുവഹിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ടിലൂടെ അനിയത്തിമാർക്കൊപ്പമുള്ള ഡാൻസും മറ്റു വീഡിയോസും അഹാന പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് എല്ലാവരും തങളുടെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വീഡിയോസ് ഇടാൻ തുടങ്ങിയിരുന്നു. ഇഷാനി കൃഷ്ണ മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്.

ഈ കഴിഞ്ഞ ആഴ്ച ഇഷാനി അമ്മയ്ക്കും മറ്റ് സഹോദരിമാർക്കും ഒപ്പം സിംഗപ്പൂരിൽ ഒരു ട്രിപ്പ് പോയിരുന്നു. സമൂഹ മാധ്യമങ്ങളിൽ അതിന്റെ ചിത്രങ്ങളും വീഡിയോസും ഒരുപാട് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇഷാനിയുടെ അവിടെ നിന്നുള്ള ചിത്രങ്ങളിൽ ചിലത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എത്തിയ ചില ചിത്രങ്ങളാണിത്. ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്നത് പൊളി ഫ്രീക്ക് ലുക്ക് ആണല്ലോ എന്നാണ്.