സ്റ്റയിലിഷ് ലുക്കിൽ ഗായത്രി സുരേഷ്..! ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് ഗായത്രി..

അഭിനയത്തിലൂടെ ആർക്കും ഒരാളുടെ മനസ് കീഴടക്കാൻ സാധിക്കും. എന്നാൽ തൃശൂർ ഭാക്ഷ മാത്രം സംസാരിച്ച് സിനിമ പ്രേഷകരുടെ ഹൃദയത്തിൽ കടന്നു കൂടിയായ മലയാള സിനിമയുടെ യുവതാരമാണ് ഗായത്രി ആർ സുരേഷ്. 2015ൽ ബിഗ്സ്ക്രീനുകളിൽ റിലീസ് ചെയ്ത ജമ്‌നാപ്യാരി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കാൻ ഭാഗ്യം ഗായത്രിയെ തേടിയെത്തിയിരുന്നു.

ഭാക്ഷയിൽ മാത്രമല്ല വേഷത്തിലും തൃശ്ശൂർക്കാരി തന്നെയാണ് ഗായത്രി ആർ സുരേഷ്. വെള്ളിത്തിരയിൽ പെട്ടെന്ന് കടന്നു കൂടിയ ഗായത്രി അതേ വേഗത്തിലായിരുന്നു ഓരോ സിനിമ പ്രേമിയുടെ പ്രിയങ്കരിയായി മാറിയത്. അഭിനയിക്കാൻ പറഞ്ഞാലും പാട്ട് പാടാൻ പറഞ്ഞാലും നൃത്തം ചെയ്യാൻ പറഞ്ഞാലും താരം ഒറ്റും മടി കാണിക്കാറില്ല. എന്ത് പറഞ്ഞാലും തയ്യാറായി നിൽക്കാനേ ഗായത്രിയ്ക്ക് അറിയുള്ളു.

ജമ്‌നാപ്യാരിയ്ക്ക് ശേഷം ഒട്ടനവധി ചലചിത്രങ്ങളിൽ പ്രേമുഖ താരങ്ങളുടെ കൂടെ അഭിനയിക്കാൻ ഗായത്രിയ്ക്ക് അവസരം ലഭിച്ചിരുന്നു. ഏത് അവസരം ലഭിച്ചാലും പാഴാക്കാതെ മികച്ച രീതിയിൽ പ്രകടമാക്കാൻ മാത്രമേ നടി ശ്രെമിക്കാറുള്ളു. മോഡലിംഗ് രംഗത്തിലൂടെയാണ് ഗായത്രി സിനിമയിലേക്ക് കടന്നു വരുന്നത്. ഒരുപാട് ഫാഷൻ മത്സരങ്ങളിൽ പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങളും ഗായത്രി ഏറ്റുവാങ്ങിട്ടുണ്ട്.

ഒരേമുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്‌ എന്നീ മലയാള ചിത്രങ്ങളിലും തമിഴ് തെലുങ്ക് സിനിമകളിലും അരങേറാൻ ഭാഗ്യം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലായി നിൽക്കാറുള്ള ഗായത്രിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകളാണ് നിലവിൽ തരംഗമായി സൈബർ ലോകത്തിൽ നിൽക്കുന്നത്. ഫോട്ടോഗ്രാഫർ അഭിനാണ് അതിമനോഹരമായി ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ പകർത്തിയെടുത്തിരിക്കുന്നത്.