ചുവപ്പ് സാരിയിൽ സുന്ദരിയായി പ്രിയ താരം ഗായത്രി സുരേഷ്..! ചിത്രങ്ങൾ പങ്കുവച്ച് താരം..

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിട്ടു കൊണ്ടാണ് ഗായത്രി അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടക്കകാരിയായ ഗായത്രി ജമ്നപ്യാരി എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഈ ചിത്രത്തിന് ശേഷം ഒട്ടേറെ അവസരങ്ങൾ ഗായത്രിയ്ക്ക് ലഭിച്ചു.

ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കൻ അപാരത, വർണ്യത്തിൽ ആശങ്ക, ചിൽഡ്രൻസ് പാർക്ക്, കല വിപ്ലവം പ്രണയം, നാം, മാഹി, എസ്‌കേപ്പ് തുടങ്ങിയ സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തെലുങ്കിലും ഗായത്രി എന്ന താരം ശോഭിച്ചു. ബാങ്കിൽ ജോലി ചെയ്തിരുന്ന ഗായത്രി മോഡലിംഗ് രംഗത്ത് ഏറെ സജീവമായിരുന്നു. പിന്നീട് ഫെമിന മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട താരം തുടർന്ന് അഭിനയ രംഗത്തേക്ക് വരികയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി തന്റെ പുത്തൻ ഫോട്ടോസും റീൽസ് വീഡിയോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകർക്കായി പുത്തൻ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഗായത്രി . ചുവന്ന നിറമുള്ള സാരിയും പച്ച കളർ ബ്ലൗസും ധരിച്ച് അതി സുന്ദരിയായാണ് ഗായത്രി എത്തിയിരിക്കുന്നത്. ഗായത്രിയുടെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത് . ഗോകുൽ കൃഷ്ണനാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.