നീല ലഹങ്കയിൽ ഗ്ലാമറസായി കുട്ടി താരം എസ്തർ അനിൽ.. ഫോട്ടോഷൂട്ട് കാണാം..

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ കൊച്ചു സുന്ദരിയാണ് നടി എസ്തർ അനിൽ. കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച എസ്തർ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുന്നത് ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് . ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന വേഷത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് താരം അഭിനയിച്ചത് . ഈ ചിത്രത്തിലൂടെ എസ്തറിന്റെ കരിയർ മാറി മറയുകയായിരുന്നു .

ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിൽ മോഹൻലാൽ സമീര റെഡ്ഡി താരജോഡികളുടെ മകളായും എസ്തർ വേഷമിട്ടിട്ടുണ്ട് . ഓള് എന്ന ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ ആണ് എസ്തർ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

ദൃശ്യം 2 മലയാളം, തെലുങ്ക് പതിപ്പുകളിലും എസ്തർ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ആരാധകരെ സ്വന്തമാകുകയും ചെയ്തു . ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുത്തൻ ചിത്രം. ഈ ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് മഞ്ജുവാര്യരാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത് പതിവാണ് . താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. നീല ലഹങ്കയിൽ അതീവ സുന്ദരിയായി ഗ്ലാമറസ്സ് ലുക്കിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത് . ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു . സരിൻ രാംദാസ് ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് . അസാനിയ നസ്രീൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത്.

© 2024 M4 MEDIA Plus