കൂട്ടുകാരികളുടെ കൂടെയുള്ള ചിത്രങ്ങൾ പങ്കുവച്ച് കുട്ടി താരം എസ്തർ അനിൽ..!

മോളിവുഡിന് ലഭിച്ച പ്രിയങ്കരിയായ ഓമന കുട്ടിയാണ് എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയാണ് എസ്തർ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. എന്നാൽ ഇപ്പോൾ ബാലതാരത്തിൽ നിന്നും നായിക പരിവേഷത്തിലേക്ക് ചുവടു വെച്ചിരിക്കുകയാണ് എസ്തർ. വയനാട് സ്വേദേശിയായ നടി സിനിമകളിൽ ഇപ്പോൾ സജീവമാണ്.

തന്റെ അനുജനുനും അഭിനയ ജീവിതത്തിലേക് എത്തി കഴിഞ്ഞിരിക്കുകയാണ്. വിമാനം എന്ന സിനിമയിൽ ബാലതാരമായി തന്റെ അനുജനായ എറിക്ക് എത്തിയിരുന്നു. മലയാളത്തിൽ എസ്ഥേർ തന്നെ ഇരുപത്തിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെത്തിൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയിലൂടെ എസ്തർ ശ്രദ്ധിക്കപ്പെടുന്നത്.

ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് എന്നീ ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഫ്ലവർസ് ചാനലിൽ ജനപ്രിയ റിയാലിറ്റി ഷോയായ ടോപ് സിങ്ങറിൽ അവതാരികയായി നടി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രകടനമായത് കൊണ്ട് നിരവധി അന്യഭാക്ഷകളിൽ നിന്നുമാണ് അവസരങ്ങൾ നടിയെ തേടിയെത്തുന്നത്. ഇപ്പോൾ സുഹൃത്തുക്കളോടപ്പം നിൽക്കുന്ന ഒരുപിടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

കിടിലൻ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. ഇതിനപ്പുറം ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡലായി എസ്ഥേറിന് തിളങ്ങാൻ ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടി അഭിനയിച്ചത് ദൃശ്യം രണ്ടാം ഭാഗത്തിലായിരുന്നു. ആദ്യ ഭാഗത്തിനെക്കാളും കൂടുതൽ അഭിനയ മികവ് തെളിയിക്കാൻ ഈ പ്രാവശ്യം എസ്ഥേറിന് സാധിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം റിലീസ് ചെയ്‌ത ദൃശ്യം രണ്ടാം ഭാഗത്തിനു നല്ല പ്രതികരണങ്ങളായിരുന്നു തേടിയെത്തിയത്.