സ്വിമ്മിങ് പൂളിൽ തുള്ളി കളിച്ച് കുട്ടി താരം എസ്തർ അനിൽ..! ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് എസ്തർ..

സിനിമ താരങ്ങൾ സിനിമകളിലെക്കാളും കൂടുതൽ സജീവമായിരിക്കുന്നത് മീഡിയയിലാണ്. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനും തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാനും താരങ്ങൾക്ക് ഏറെ ഉപയോഗകരമായ ഒരു ഇടമാണ് സോഷ്യൽ മീഡിയ. എണ്ണിയാൽ അവസാനിക്കാത്ത ഫോള്ളോവർസുള്ള നടിനടന്മാരെ ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും കാണാൻ സാധിക്കും.

മുതിർന്ന താരങ്ങൾ മാത്രമല്ല ബാലതാരങ്ങളും സമൂഹ മാധ്യമങ്ങളിൽ അതിസജീവമാണ്. അന്വേഷര രാജൻ, അനിഖ സുരേന്ദ്രൻ, ഗോപിക രമേശ്‌ എന്നീ ബാലതാരങ്ങൾ ഇതിന്റെ പ്രധാന ഉദാഹരണങ്ങളാണ്. ഈ കൂട്ടത്തിൽ ഉൾപ്പെടത്താവുന്ന കൊച്ചു നടിയാണ് എസ്ഥേർ അനിൽ. മോഹൻലാൽ, മീന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദൃശ്യം എന്ന ചലചിത്രത്തിലൂടെയാണ് എസ്ഥേർ അനിലിന്റെ സിനിമ ജീവിതം മാറി മറയുന്നത്.

മോഹൻലാലിന്റെയും മീനയുടെയും ഇളയ മകളുടെ വേഷത്തിലെത്തിയ എസ്ഥേർ അനിലിനെ പിന്നീട് മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. കുട്ടിയാണെങ്കിലും അഭിനയ പ്രകടനത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച നടത്തിട്ടില്ല. ഈയൊരു ചലചിത്രത്തിനു ശേഷമാണ് എസ്ഥേറിന് അന്യഭാക്ഷ ചലചിത്രങ്ങളിലേക്ക് അവസരം ലഭിച്ചു തുടങ്ങിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കായ പാപനാശത്തിലും, ദൃയുശ്യത്തിലും ആ കഥാപാത്രം എസ്ഥേർ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമാണ് എസ്ഥേർ. ദിവസവും തന്റെ പുതിയ വിശേഷങ്ങളും മികച്ച നിലവാരമുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകളും ആരാധകർക്ക് വേണ്ടി കൈമാറാറുണ്ട്. ഇപ്പോൾ സ്വിമ്മിംഗ് പൂളിലേക്ക് ഓടി തുള്ളി ചാടുന്ന എസ്ഥേറിന്റെ പുത്തൻ വീഡിയോയും ചിത്രങ്ങളുമാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമുണ്ടാക്കുന്നത്. ഓണവധിക്ക് സുഹൃത്തുക്കളുമായി ആഘോഷിക്കാൻ പോയ എസ്ഥേർ അനിലിന്റെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

സൂപ്പർ ഹിറ്റ്‌ ഗാനമായ ജലേബി ബേബി വീഡിയോയോടപ്പം ചേർത്തപ്പോൾ വീഡിയോയുടെ ഭംഗിയും ഏറെ വർധിക്കുകയാണ്. എന്നാൽ വീഡിയോയിൽ സ്വിമ്മിംഗ് പൂളിൽ തുള്ളി കളിക്കുന്ന എസ്ഥേറിനെ കണ്ട് ഒരു ആരാധകൻ കമെന്റ് ഇട്ടത് ഇങ്ങനെ. ജലേബി ബേബി എന്ന ഗാനത്തിനെക്കാളും അനോജ്യമത് തുള്ളി കളിക്കുന്ന കുഞ്ഞു പുഴു എന്നാണ് പോസ്റ്റ്‌ ചെയ്തത്. എസ്ഥേറിന്റെ കുസൃതി നിറഞ്ഞ തുള്ളിച്ചാട്ടം കൂട്ടുകാരെയും ആരാധകരെയും ഏറെ സന്തോഷമുള്ളതാക്കിരിക്കുകയാണ്.


ഇൻസ്റ്റാഗ്രാം വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ വൈറലാവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം ഓണദിനത്തോട് പ്രേമാണിച്ച് എസ്ഥേർ പങ്കുവെച്ച ചിത്രങ്ങൾ തന്റെ പ്രിയ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 2021ൽ ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ദൃശ്യം രണ്ടാം ഭാഗത്തിലാണ് എസ്ഥേർ നിലവിൽ ഏറ്റവും അവസാനമായി അഭിനയിച്ചത്. നായിക വേഷങ്ങൾ വരെ കൈകാര്യം ചെയ്യാൻ യോഗ്യതയായ എസ്ഥേർ ദൃശ്യം രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തിനെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. എന്തായാലും എസ്ഥേറിന് മലയാള സിനിമയിൽ നിന്ന് മാത്രമല്ല മറ്റ് ഭാക്ഷകളിൽ നിന്നും നിരവധി അവസരങ്ങളാണ് വരാനിരിക്കുന്നത്.

© 2024 M4 MEDIA Plus