കുട്ടി താരം എസ്തർ അനിൽ അല്ലേ ഇത്..! പുത്തൻ മേക്കോവറിൽ പ്രേക്ഷകരെ ഞെട്ടിച്ച് എസ്തർ..

സിനിമ ഇൻഡസ്ട്രികളിൽ കുട്ടിതാരമായി എത്തി നായികമാരുടെ വേഷം വരെ കൈകാര്യം ചെയ്യാൻ പ്രാപ്തിയായ നായികമാരെ കാണാൻ സാധിക്കും. ചിലപ്പോൾ ഒരു സിനിമ മാത്രം മതി ഏതൊരു അഭിനേതേക്കളുടെയും ജീവിതം മാറ്റി മറയ്ക്കാൻ അത്തരത്തിൽ ജീവിതം മാറി മറിഞ്ഞ ബാലതാരമായിരുന്നു എസ്ഥേർ അനിൽ. പല പ്രേമുഖ താരങ്ങളുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം എസ്ഥേറിനു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് നായിക വേഷങ്ങൾ വരെ കൈകാര്യം ചെയ്യാനുള്ള നിലയിൽ എത്തിയിരിക്കുകയാണ് എസ്ഥേർ.

ആദ്യ കാലത്ത് ഈ കൊച്ചു താരത്തെ ആരും ശ്രെദ്ധിച്ചില്ലെങ്കിലും പിന്നീട് ലഭിച്ച സിനിമകളിലൂടെ എസ്ഥേർ കുതിച്ചു ഉയരാൻ തുടങ്ങി. മലയാളത്തിൽ മാത്രം ഈ യുവനടി ഒതുക്കി നിർത്തിയില്ല. തമിഴ് തെലുങ്ക് സിനിമ പ്രേമികളെ വരെ മികച്ച പ്രകടനത്തിലൂടെ ഞെട്ടിക്കാൻ എസ്ഥേറിന് ചുരുങ്ങിയ സിനിമകൾ കൊണ്ട് കഴിഞ്ഞു. നല്ലവൻ എന്ന മലയാള ചലചിത്രത്തിലൂടെയാണ് ആദ്യമായി എസ്ഥേർ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. മല്ലി ബാലതാരത്തിനുള്ള എന്ന വേഷം വളരെ നിസാരമായി കൈകാര്യം ചെയ്യാൻ തന്നെ കൊണ്ട് സാധിച്ചു എന്ന് വേണമെങ്കിൽ പറയാം.

ശേഷം പല സിനിമകളിൽ അഭിനയിച്ചിട്ടുള്ളെങ്കിലും ജോർജ്കുട്ടിയുടെ മകളായി എത്തിയ വേഷമായിരുന്നു എസ്ഥേറിന്റെ ജീവിതം മാറ്റി മറിച്ചത്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെത്തിൽ പിറന്നാ ദൃശ്യം സിനിമയിലൂടെ മോഹൻലാൽ തകർത്ത് അഭിനയിച്ച ജോർജ്കുട്ടിയുടെ മകളായിട്ട് എത്തിയ എസ്ഥേറിനെ പിന്നീട് മലയാളികടക്കം ഏറ്റെടുക്കുകയായിരുന്നു. ദൃശ്യത്തിൽ കുട്ടിത്താരമായി എത്തിയ എസ്ഥേറിന് പിന്നീട് എണ്ണിയാൽ അവസാനിക്കാത്ത അവസരങ്ങളായിരുന്നു തേടിയെത്തിയത്.

ദൃശ്യം തിയേറ്ററുകളിൽ വൻ ഹിറ്റായി മാറുകയും ശേഷം ചൈന ഭാക്ഷ അടക്കമുള്ള അന്യഭാക്ഷയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമലഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ പാപനാശം എന്ന ചിത്രത്തിൽ ഉലകനായകന്റെ മകളായി വേഷമിടാൻ ഭാഗ്യം ലഭിച്ചു. അവിടെയും തന്റെ കഴിവ് പുറത്തെടുക്കാൻ എസ്ഥേറിന് സാധിച്ചു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കായ ദൃശ്യത്തിലാണ് എസ്ഥേർ ആദ്യമായി തെലുങ്കിൽ അരങേറുന്നത്.

ഒരുനാൾ വരും, കോക്ക്റ്റൈൽ, ദി മെട്രോ, ഡോക്ടർ ലവ്, വയലിൻ, മുല്ലശേരി മാധവൻ കുട്ടി നിമോം പിഒ, ഭൂമിയുടെ അവകാശികൾ, മല്ലു സിംഗ്ഗ്, ഓഗസ്റ്റ് ക്ലബ്‌, ജാക്ക് ആൻഡ്‌ ജിൽസ് തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം തന്നെ അഭിനയിക്കാൻ എസ്ഥേറിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ എസ്ഥേർ മോഡൽ മേഖലയിലും സജീവമാണ്. മോഡേൺ ഗ്ലാമർസ് ലുക്കിൽ എത്താറുള്ള എസ്ഥേറിന് വലിയ തോതിൽ ഉള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ഓണം ദിനത്തിൽ നടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ടാണ് മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പാവാടയും ബ്ലൗസും അണിഞ്ഞു അതിസുന്ദരിയായിട്ടാണ് എസ്ഥേർ ഫോട്ടോഷൂട്ടിൽ പ്രേത്യക്ഷപ്പെട്ടിരിക്കുന്നത്.2021 ഒടിടി റിലീസായ ദൃശ്യം രണ്ടാം ഭാഗത്തിലാണ് നടി അവസാനമായി വേഷമിട്ടത്.