ഗൗണിൽ സുന്ദരിയായി യുവ താരം എസ്തർ അനിൽ..! ചിത്രങ്ങൾ കാണാം..

മലയാള സിനിമാ രംഗത്ത് തന്റെ ചെറുപ്രായത്തിലേ തന്നെ ശോഭിച്ച താര സുന്ദരിയാണ് നടി എസ്തർ അനിൽ. നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ഒരു ചിത്രമായിരുന്നു ദൃശ്യം . ദൃശ്യത്തിൽ മോഹൻലാലിൻറെ ഇളയ മകളായി എത്തിയ എസ്തറിന് പിന്നീട് നിരവധി അവസരങ്ങളാണ് ലഭിച്ചത്.

ഇതിന്റെ രണ്ടാം ഭാഗത്തിലും ഈ ചിത്രത്തിന്റെ തമിഴ് , തെലുങ്ക റീമേക്കുകളിലും എസ്തറിന് അഭിനയിക്കാൻ അവസരം ലഭിച്ചു. ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം .

സോഷ്യൽ മീഡിയയിൽ എസ്തർ വളരെ സജീവമാണ്. തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകൾ പതിവായി താരം പങ്കുവയ്ക്കാറുണ്ട് . മിക്കപ്പോഴും ഗ്ലാമറസ് ആയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളത് . അതിനാൽ തന്നെ നിരവധി വിമർശനങ്ങൾക്കും താരം വിധേയ ആയിട്ടുണ്ട്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സ്ലീവ് ലെസ് ഗൗൺ ധരിച്ച് ഗ്ലാമറസ് ആയാണ് എസ്തറിനെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് . ഒരു ഹവായിയൻ തീം പാർട്ടി ഡംപ് എന്ന് കുറിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

© 2024 M4 MEDIA Plus