കോണ്ടസ കാറിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എസ്ഥർ അനിൽ..!

എസ്തർ എന്ന താരസുന്ദരിയെ അറിയാത്ത പ്രേക്ഷകർ ഇല്ല എന്നു തന്നെ പറയാം. 2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന ജയസൂര്യ ചിത്രത്തിലൂടെ ആയിരുന്നു എസ്തർ അനിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് . മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായി താരം അഭിനയിച്ചതോടെ മലയാളി പ്രേക്ഷക മനസ്സിൽ താരം ഇടം നേടി. താരത്തിന്റെ കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം .

ഈ ചിത്രത്തിലും മോഹൻലാലിന്റെ മകൾ വേഷമാണ് താരം അവതരിപ്പിച്ചത്. 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ആദ്യത്തെ ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത കൊണ്ട് തന്നെ ഈ ചിത്രം മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്തു . സിനിമ മറ്റു ഭാഷകളിലേക്ക് കുതിച്ചതുപോലെ എസ്തർ എന്ന താരത്തെയും മറുഭാഷ ചിത്രങ്ങളിൽ എത്തിച്ചു. പാപനാശം എന്ന ദൃശ്യത്തിന്റെ തമിഴ് റീമേക്കിൽ കമൽ ഹാസന്റെ മകളായി എസ്തർ തന്നെ വേഷമിട്ടു. അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലെ മകൾവേഷവും താരത്തെ തന്നെ തേടിയെത്തി .


പ്രൗഢിയും അഴകും നിറഞ്ഞ് ബ്ലാക്ക് കളർ ഡ്രസ്സിൽ എത്തിയിരിക്കുന്ന എസ്തേറിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. താരത്തിന്റെ ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഐഷ മൊയ്‌ദു, ഫാബി മൊയ്‌ദു എന്നിവർ ചേർന്നാണ്. എസ്തർ തന്നെയാണ് തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത് . വയനാട്ടുകാരിയായ എസ്തറിന്റെ അനിയൻ എറിക്കും ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

കാളിദാസ് ജയറാം പ്രധാന വേഷത്തിൽ എത്തി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ തുടങ്ങി ചിത്രങ്ങളിലും എസ്തർ അനിൽ അഭിനയിച്ചിട്ടുണ്ട് . താരം അവസാനമായി ചെയ്ത ചിത്രം ദൃശ്യം 2വാണ് . നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഗ്ലാമറസ് ലുക്കിലും പ്രത്യക്ഷപ്പെടാറുണ്ട്.