കേരള സ്റ്റൈൽ ദാവണിയിൽ ഡാൻസും ഫോട്ടോഷൂട്ടുമായി ദൃശ്യ!

മലയാള സിനിമയിലേക്ക് കടന്നു വന്ന പുതിയ അംഗമാണ് ദൃശ്യ രഘുനാഥ്‌. ചുരുങ്ങിയ കാലം കൊണ്ട് പ്രേഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് ദൃശ്യ രഘുനാഥ്‌. ആകെ മൂന്നു നാല് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ട ആദ്യ സിനിമ തന്നെ പ്രേഷക പ്രീതി പിടിച്ചു പറ്റാൻ സാധിച്ചുവെന്ന് പറയാം.

യുവ തലമുറയുടെ സംവിധായകനായ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ്സ് എന്ന ചലചിത്രത്തിലാണ് ദൃശ്യ നായികയായി പ്രെത്യക്ഷപ്പെടുന്നത്. ദൃശ്യയെ കൂടാതെ അനു സിത്താരയുടെയും തുടക്ക പടമായിരുന്നു ഹാപ്പി വെഡിങ്സ്. ദൃശ്യ സിനിമയിൽ ഉടനീളം ഇല്ലെങ്കിലും പകുതിയ്ക്ക് ശേഷം വന്നതോടെ സിനിമ പ്രേമികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു.

ഹാപ്പി വെഡിങ്സിനു ശേഷം രണ്ട് ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുടെങ്കിലും നേടിയില്ല എന്ന് പറയാം. മോഡൽ മേഖലയിൽ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ ദൃശ്യ രഘുനാഥ്‌ സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് ദൃശ്യ കൈമാറാറുള്ള പോസ്റ്റുകൾ വളരെ പെട്ടെന്നാണ് സൈബർ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരുപാട് ചിത്രങ്ങൾ ഇതിനോടകം തന്നെ ദൃശ്യ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെച്ചിട്ടുണ്ട്.

സ്വയവരസിൽക്‌സ് ഇന്ത്യയ്ക്ക് വേണ്ടി പകർത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. സ്വയവരസിൽക്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ദൃശ്യയുടെ അതിമനോഹരമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്. നിരവധി പേരാണ് ലൈക്‌സും കമന്റ്‌സും പങ്കുവെച്ച കൊണ്ട് പോസ്റ്റിൽ എത്തിയതത്. വെള്ളയിൽ അതിസുന്ദരിയായ ദൃശ്യയെ കണ്ട് ആരാധകർ അന്തം വിട്ടിരിക്കുകയാണ്.