തലപ്പാവ് അണിഞ്ഞ് രാജ്ഞിയെ പോലെ ദീപ്തി സതി..! പ്രേക്ഷക ശ്രദ്ധ നേടി ദീപ്തിയുടെ പുത്തൻ ഫോട്ടോഷൂട്ട്..

ഇന്ന് സമൂഹ മാധ്യമങ്ങളിൽ സാധാരണമായി കണ്ടു വരുന്ന ഒന്നാണ് ഫോട്ടോഷൂട്ട്. നിരവധി മോഡൽസാണ് ഓരോ ദിവസവും ഈ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാൽ സിനിമ നടിമാരും മോഡൽസായി തന്റെ പ്രിയ ആരാധകരുടെ മുമ്പാകെ പ്രേത്യക്ഷപ്പെടാറുണ്ട്. നടിമാർ മോഡൽസായി സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

എന്നാൽ ഇന്നത്തെ കാലത്ത് അർത്ഥവെക്തമായ ഫോട്ടോഷൂട്ടുകൾക്കാണ് പ്രേക്ഷകർ ഏറെ പ്രാധാന്യം നൽകുന്നത്. അത്തരം ചിത്രങ്ങൾ മാത്രമേ വൈറലായി മാറാറുള്ളത്. മോഡൽ മേഖലയിൽ അത്രേ സജീവമായി നിൽക്കുന്ന മലയാള നടിയാണ് ദീപ്തി സതി. ജനിച്ചതും പഠിച്ചതും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നഗരമായ മുംബൈയിലാണ്. തന്റെ അച്ഛന്റെ നാട് ഉത്തരാഖണ്ഡ് ആണെങ്കിലും അമ്മ നാട് കേരളമാണ്.
തന്റെ വിദ്യാഭ്യാസത്തിനു ശേഷമാണ് ദീപ്തി മോഡൽ മേഖലയിൽ അതിസജീവമായി നിൽക്കാൻ ആരംഭിച്ചത്. പിന്നീട് കേരളത്തിലേക്ക് വരുകയും 2014ൽ മിസ്സ്‌ കേരള ജേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്ന് വിളിക്കാവുന്ന ഭരതനാട്യം വർഷങ്ങളോളം പലിശീലിച്ചിട്ടുണ്ട്. നിരവധി വേദികളിൽ തന്റെ നൃത്ത ചുവടുകൾ കലാ സ്നേഹികളുടെ മുമ്പാകെ കാഴ്ചവെക്കാനും ദീപ്തിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ സജീവമായ ദീപ്തി തന്റെ വിശേഷങ്ങളും ഇഷ്ട ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. ഇപ്പോൾ ഇതാ ദീപ്തിയുടെ മറ്റൊരു ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. എന്നാൽ ഇത്തവണ തന്റെ ഫോട്ടോഗ്രാഫറിന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ രജി ഭാസ്കറാണ് ദീപ്തിയുടെ അതിമനോഹരമായ ചിത്രം തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തിയിരിക്കുന്നത്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് സുരേഷ് പിശാരടിയാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചലചിത്രത്തിലൂടെയാണ് ദീപ്തി ആദ്യമായി ബിഗ്സ്‌ക്രീനിൽ തിളങ്ങുന്നത്. സിനിമയിൽ ആൻ ആഗസ്റ്റീൻ പ്രധാന കഥാപാത്രമായി എത്തിയപ്പോൾ നായികയെക്കാളും കൂടുതൽ പ്രേക്ഷക ശ്രെദ്ധ ലഭിച്ചിരുന്നത് പുതുമുഖ നടിയായ ദീപ്തി സതിയ്ക്കായിരുന്നു. മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ചത് കൊണ്ട് നിരവധി അവസരങ്ങൾ നീന എന്ന സിനിമയ്ക്ക് ശേഷം തേടിയെത്തിയിരുന്നു.

മോളിവുഡിൽ മാത്രമല്ല മാറാട്ടി തെലുങ്ക് ചലചിത്രങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. സോളോ, പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസൻസ്, പത്തൊമ്പതാം നൂറ്റാണ്ട്, ലളിതം സുന്ദരം തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷങ്ങൾ ചെയ്യാൻ ഈ നടിയ്ക്ക് സാധിച്ചു. ദുൽഖർ സൽമാണ് നായകനായി എത്തിയ സോളോ എന്ന സിനിമയുടെ തമിഴ് ചിത്രത്തിലും ദീപ്തി അഭിനയിച്ചു കൊണ്ട് കോളിവുഡിലും തുടക്കം കുറിച്ചു. കൂടാതെ അനേകം മലയാള റിയാലിറ്റി ഷോകളിൽ വിധികർത്താവായും, ഗസ്റ്റായും വന്ന് പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തി.