സിൽക് സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ താരം ഭാവന..!

ഇപ്പോൾ മലയാള സിനിമകളിൽ സജീവമല്ലെങ്കിലും ഒരു കാലത്ത് മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് ഭാവന. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങൾ തുടക്കം കുറിച്ച് കൊണ്ട് പിന്നീട് ചലചിത്ര മേഖലയിൽ നായികമാരുടെ കൂട്ടത്തിലെത്താൻ ഭാവനയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനവും ആരെയും മനം മയക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് അവസരങ്ങളും ആരാധകരെയുമാണ് താരം സ്വന്തമാക്കിയത്.

ചലചിത്രങ്ങളിൽ ഇന്നും ഹിറ്റായ സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടത്താവുന്ന പടമായ നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവന അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നഡ തുടങ്ങി ഒട്ടനവധി ഇൻഡസ്ട്രികളിൽ മിന്നും പ്രകടനങ്ങൾ ഭാവന കാഴ്ചവെച്ചിട്ടുണ്ട്. മോളിവുഡിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി അനവധി പ്രേമുഖ താരങ്ങളുടെ നായികയായും സഹോദരിയായും അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു.

നരൻ, സിഐഡി മൂസ, നരൻ, ക്രോണിക്ക് ബാച്‌ലർ, ഹണി ബീ എന്നീ സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിൽ താരമൂല്യമുള്ള നായിക കഥാപാത്രങ്ങളുടെ വേഷം വരെ ചെയ്യാൻ ഭാഗ്യം ഭാവനയ്ക്കുണ്ടായി. ഒരു കന്നഡ സിനിമ നിർമാതാവും, വ്യവസായ മേഖലയിൽ പ്രേമുഖനായ ഒരാളാണ് ഭാവനയുടെ ജീവിത പങ്കാളി.

ജീവിതത്തിൽ ഒരുപാട് മോശമായ നിമിഷങ്ങൾ ഉണ്ടായപ്പോൾ അതിനെല്ലാം ഒരു കൈത്താങ്ങായി തന്റെ ഭർത്താവിന്റെ കൈകൾ ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് നടി ഫോട്ടോഷൂട്ടുകളായി രംഗത്തെത്തുമ്പോൾ നിരവധി പേരാണ് മികച്ച പ്രതികരണങ്ങളുമായി പോസ്റ്റിന്റെ ചുവടെ എത്തുന്നത്. ഇപ്പോൾ സാരീയിൽ സുന്ദരിയായ ഭാവനയുടെ പുതുപുത്തൻ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമുണ്ടക്കുന്നത്.