ഷൂട്ടിങ്ങിനിടെ കിട്ടിയ രണ്ട് സുപ്പർ ബ്രോസ്..! സ്വിമിംഗ് പൂൾ ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ..!

തന്റെ ജീവിതത്തിലെ ആനന്ദ നിമിഷങ്ങൾ ആരാധകാരുമായി പങ്കു വെക്കുന്നതിൽ ഒട്ടും മടിയില്ലാത്ത കൂട്ടത്തിലാണ് നടി അനുശ്രീ. സുഹൃത്തുക്കൾക്കും കൂട്ടുകാർക്കുമൊപ്പം ഉള്ള നിമിഷങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്യാറുള്ളതാണ്. ഇപ്പോൾ ഇതാ അനുശ്രീ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.

ട്വീൽത്ത് മാനിന്റെ ഫോട്ടോ ഷൂട്ടിന്റെ ഇടയിൽ കിട്ടിയ സൂപ്പർ ബ്രോ എന്ന കമ്മെന്റുമായാണ് സ്വിമ്മിംഗ് പൂളിൽ ഉള്ള വിഡിയോസും ഫോട്ടോസും താരം പങ്കുവെച്ചിരിക്കുന്നത്. യുവ നടന്മാരായ ചന്ദു നാദിനു, അനു മോഹനും ഒപ്പമുള്ള ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചിരിക്കുന്നത്. അതുമാത്രമല്ല അഥിതി രവി, ശിവദ, അതിഥി രവി, അനു സിതാര എന്നിവരെ ടാഗ് ചെയ്തട്ടുണ്ട്.

സൂപ്പർ ബ്രോകൾക്ക് ഒപ്പമുള്ള താരത്തിന്റെ ഫോട്ടോസിനു അതിഥി രവി ഒരു നല്ല കമന്റ്‌ തന്നെയാണ് പാസ്സ് ആക്കിയിരിക്കുന്നത്. ” ഹായ് കുളിസീൻ ” എന്നാണ് താരം അതിൽ കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഈ ഫോട്ടോസിനു താഴെ കമന്റ്‌ ചെയ്തട്ടുണ്ട് ചന്ദു നാഥും, അനു മോഹനും. തുള്ളികളിക്കുന്ന കുഞ്ഞി പുഴു എന്നാണ് ആ കമന്റ്. അതിനൊരു കാരണവും ഉണ്ട്. സാറാസ് ഇറങ്ങിയ സമയത്താണ് മുന്നാറിൽ സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിംഗ് പൂളിൽ തുള്ളികളിക്കുന്ന കുഞ്ഞി പുഴു എന്നു പറഞ്ഞു കൊണ്ട് കൂട്ടുകാരെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിച്ചത്. ഹെയർ സ്റ്റൈലിസ്ടുക്കളായ സുജിത്തും സജിത്തും എന്നിവരാണ് താരത്തിന്റെ ഒപ്പ്മ ഉള്ള മറ്റു രണ്ടു കൂട്ടുകാർ.

ഡയമണ്ട് നെക്‌ളേസ്‌ എന്ന മലയാള സിനിമയിലൂടെയാണ് അനുശ്രീ മലയാള ചലച്ചിത്രലോകത്തേക്ക് വന്നത്. മോഹൻലാൽ നായകനായ ട്വീൽത്ത് മാൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷം താരം ” താര” എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അനു ശ്രീയാണ് താര എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. ദേശിൻ പ്രേം ആണ് ഈ സിനിമയുടെ സംവിധായകൻ. സമീർ മൂവിസ്ന്റെ ബാനറിൽ അന്റോണിയോ മോഷൻ പിക്ചർസ്ന്റെയും ഡൌൺ ടൗൺ പ്രോഡക്ഷന്റെയും സഹകരത്തോടെ സമ്മർ പി എം മാണ് ചിത്രം നിർമ്മിക്കുന്നത്.