സാരിയിൽ ഗ്ലാമറസായി തമിൾ ആരാധകരുടെ പ്രിയ താരം അനിക വിക്രമൻ..!

കർണാടകയിലെ കേന്ദ്ര സ്ഥലമായ ബാംഗ്ലൂറിൽ ജനിച്ചു വളർന്ന തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ അറിയപ്പെടുന്ന നടിയാണ് അനിക്ക വിക്രമൻ. തന്റെ ബിരുദ കാലം വരെ ബാംഗ്ലൂറിലായിരുന്നു താരം താമസിച്ചിരുന്നത്. പിന്നീട് 2019ൽ തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിലെത്തിയ ജാസ്മിൻ എന്ന പടത്തിലൂടെയാണ് അനിക്ക അഭിനയ മേഘയിൽ തുടക്കം കുറിക്കുന്നത്.

ജാസ്മിനിലെ മികച്ച അഭിനയ പ്രകടനത്തിന് നിറഞ്ഞ കൈയടികളായിരുന്നു അനിക്കയെ തേടിയെത്തിയത്. പിന്നീട് ചൈത്ര റെഡ്ഢിയോടപ്പം 2021ൽ വിഷമകരൻ എന്ന സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. സിനിമയിലേക്ക് കടന്നതിന്‌ ശേഷമാണ് താരം തന്റെ യഥാർത്ഥ പേരിൽ നിന്നും അനിക്ക വിക്രമൻ എന്നതിലേക്ക് മാറ്റിയത്. നായർ രൂപശ്രീ എന്നായിരുന്നു അനിക്കയുടെ യഥാർത്ഥ പേര്. മോഡൽ മേഖലയിലും അനിക്ക എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ മാത്രം ആയിരകണക്കിന് ഫോള്ളോവർസായിരുന്നു അനിക്കയെ ഫോള്ളോ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലും താരം സജീവമായിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയുകയായിരുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ ഹോട്ട് വേഷത്തിലെത്തുന്ന അനിക്കയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ അനിക്ക വിക്രമൻ ഒട്ടും മടി കാണിക്കാറില്ല. മോഡലാണെങ്കിലും സിനിമയാണെങ്കിലും തുടക്ക കാലത്ത് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ നിലവിൽ നിരവധി പ്രൊജക്റ്റുകളാണ് അനിക്കയ്ക്കുള്ളത്. ഇപ്പോൾ ഇതാ അനിക്കയുടെ സാരീയിലെത്തിയ ഗ്ലാമർ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതിസുന്ദരിയായിട്ടാണ് അനിക്ക ഓരോ പോസിലും നിൽക്കുന്നത്.