സ്കൂൾ കുട്ടിയായി അനിഖ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ബാലനടിയായി അരങേട്ടം കുറിച്ച് വിവിധ സിനിമ ഇൻഡസ്ട്രികളിൽ തകർപ്പൻ അഭിനയ പ്രകടനം കാഴ്ചവെക്കുന്ന നടിമാരെ സിനിമ പ്രേമികൾക്ക് സുപരിചിതമാണ്. അത്തരത്തിൽ അനവധി അഭിനയത്രിമാരാണ് ഇന്ന് ചലചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്നത്. ഇതുപോലെ കടന്നു വന്ന നിലവിൽ യുവനടിയാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമകളിൽ ഒട്ടുമിക്ക കൊച്ചു താരങ്ങളുടെ വേഷം കൈകാര്യം ചെയ്തിരുന്നത് അനിഖ സുരേന്ദ്രനായിരുന്നു.

ജയറാം, മമ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച കഥ തുടരുന്നു എന്ന പടത്തിലാണ് അനിഖ ആദ്യമായി അഭിനയിക്കുന്നത്. അന്ന് മലയാളികൾ ഇരുകൈകൾ നീട്ടിയായിരുന്നു ഈ കൊച്ചു താരത്തെ സ്വീകരിച്ചത്. ഫോർ ഫ്രണ്ട്‌സ്, രേസ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അഞ്ച് സുന്ദരികൾ, ദി ഗ്രേറ്റ്‌ ഫാദർ, ബാസ്ക്കൽ ദി റാസ്ക്കൽ എന്നീ മോളിവുഡ് ചിത്രങ്ങളിൽ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.

മോളിവുഡിൽ നിന്നും മാത്രമല്ല തമിഴ് ഇൻഡസ്ട്രികളിൽ അനവധി അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. തല അജിത്തിന്റെ യെന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ സിനിമകളിലൂടെ തമിഴ് പ്രേഷകരെയും കൈയിലെടുക്കാൻ അനിഖയ്ക്ക് കഴിഞ്ഞു. മഞ്ചേരിക്കാരിയായ അനിഖ അഭിനയത്തിനു പുറമെ ചെറു പ്രായത്തിൽ തന്നെ മോഡൽ രംഗത്തേക്ക് കടന്നിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ഫോള്ളോവർസുള്ള അനിഖ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ള മിക്ക ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ഗ്ലാമർസ് വേഷത്തിലാണ് അനിഖ പ്രേത്യക്ഷപ്പെട്ടത്. അനിഖ സുരേന്ദ്രന്റെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിട്ടുണ്ട്. ഇപ്പോൾ അനിഖ കുട്ടി പാവടയിൽ പകർത്തിയ അതിമനോഹരമായ ഫോട്ടോഷൂട്ടുകളാണ് സൈബർ ലോകത്ത്‌ വൈറലായി കൊണ്ടിരിക്കുന്നത്.