ഇത് എൻ്റെ കേരള പരമ്പരാഗത ക്ലാസിക് വസ്ത്രം..! ഗ്ലാമർ ലുക്കിൽ നടി അനിക വിക്രമൻ..

തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ അറിയപ്പെടുന്ന താരമാണ് നടി അനിക്ക വിക്രമൻ. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന താരം തന്റെ ബിരുദ കാലം വരെ താമസിച്ചിരുന്നത് ബാംഗ്ലൂറിലായിരുന്നു . 2019ൽ ആണ് അനിക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിലെത്തിയ ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലൂടെ താരം തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഈ ചിത്രത്തിലെ പ്രശംസാർഹമായ അഭിനയത്തിന് നിറഞ്ഞ കൈയടികളായിരുന്നു പ്രേക്ഷകർ താരത്തിന് സമ്മാനിച്ചത് .

ഈ ചിത്രത്തിന് ശേഷം ചൈത്ര റെഡ്ഢിയോടപ്പം 2021ൽ വിഷമകരൻ എന്ന ചിത്രത്തിൽ വേഷമിടുന്നതിനുള്ള അവസരവും അനിക്കയ്ക്ക് ലഭിച്ചു. രൂപശ്രീ നായർ എന്ന തന്റെ യഥാർത്ഥ പേരിൽ നിന്നും അനിക്ക വിക്രമൻ എന്നതിലേക്ക് മാറിയത് അഭിനേത്രി ആയതോടെയാണ് . നടിയാണെങ്കിലും മോഡലിംഗ് രംഗത്തും അനിക്ക നിറഞ്ഞു നിൽക്കാറുണ്ട്. മോഡലിംഗ് രംഗത്തും സിനിമയിലും ആദ്യ കാലങ്ങളിൽ അനിക്കയ്ക്ക് അവസരങ്ങൾ വിരളമായിരുന്നു.


സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായ് തന്നെ ആയിരകണക്കിന് ഫോള്ളോവർസാണ് ഉള്ളത്. ഇൻസ്റ്റാഗ്രാം പോലെ തന്നെ ഫേസ്ബുക്കിലും അനിക്ക സജീവമായിരുന്നു. പിന്നീട് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ അനിക്ക തന്റെ വീട്ടു വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും സിനിമാ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ ഒരു പുത്തൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് അനിക്ക എത്തിയിരിക്കുന്നത് . ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.