ബിക്കിനിയിൽ അതീവ ഗ്ലാമറസായി അമലാ പോൾ..! ചിത്രങ്ങൾ പങ്കുവച്ച് പ്രിയ താരം..

അഭിനയ ലോകത്തിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിലൂടെ തുടക്കം കുറിച്ച് ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ താരമൂല്യമുള്ള നടിയായി കഴിഞ്ഞിരിക്കുകയാണ് അമല. മോഡലായി തന്റെ ജീവിതം ആരംഭിച്ച അമല പോൾ ലാൽ ജോസിന്റെ ഒറ്റ വിളിയിലൂടെയാണ് ജീവിതം മാറി മറയുന്നത്. ലാൽ ജോസ് സംവിധാനത്തിൽ ബിഗ്സ്‌ക്രീനിൽ പ്രദേർശനത്തിലെത്തിയ നീലത്താമര എന്ന ചലചിത്രത്തിലാണ് അഭിനയത്രി ക്യാമറയുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്.

നീലത്താമരയിൽ ചെറിയ കഥാപാത്രമായിരുന്നു അമലയ്ക്ക് ലഭിച്ചിരുന്നത്. പിന്നീട് തമിഴ് ചിത്രത്തിലാണ് നടിയ്ക്ക് അവസരം ലഭിക്കുന്നത്. എന്നാൽ ചില കാരണത്താൽ ആ ചലചിത്രം പ്രദേർശനത്തിലെത്താൻ വൈകുകയായിരുന്നു. 2010ൽ റിലീസ് ചെയ്ത വീരശേഖരൻ എന്ന ചിത്രമാണ് അമല പോളിന്റെ ആദ്യ സിനിമ. അതേ വർഷത്തിൽ പുറത്തിറങ്ങിയ മൈന ചിത്രത്തിലെ വേഷമായിരുന്നു തമിഴ് പ്രേഷകരുടെ ഇടയിൽ തരംഗമായി മാറുന്നത്.

പിന്നീടുള്ള ജീവിതത്തിൽ ശക്തമായ വേഷത്തിലൂടെ ഓരോ സിനിമ പ്രേമികളെ കൈയിലെടുക്കുകയായിരുന്നു. മലയാളത്തിൽ റൺ ബേബി റൺ, ഇത് നമ്മുടെ കഥ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ പടങ്ങളിൽ അമല അഭിനയിച്ചിട്ടുണ്ട്. അനേകം പ്രേമുഖ പരസ്യ ചിത്രങ്ങളിലും അമലയ്ക്ക് മോഡലായി തിളങ്ങാനുള്ള അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് നിറഞ്ഞു നിൽക്കാറുള്ള അമല മിക്ക സമയങ്ങളിലും സൈബർ അക്രമങ്ങൾ നേരിടാറുണ്ട്. അത്തരം ആക്രമങ്ങൾ നിസാരമായിട്ടാണ് അമല കണക്കാക്കപ്പെടുന്നത്. ബീച്ചിൽ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. നിരവധി പ്രേമുഖ താരങ്ങളും ആരാധകരും കമെന്റ് ചെയ്ത് കൊണ്ട് അമലയുടെ പോസ്റ്റിനു ചുവടെ എത്തിയിരിക്കുകയാണ്.