സാരിയിൽ ക്യൂട്ടായി ബിഗ് ബോസ് താരം അലക്സാണ്ട്ര ജോൺസൺ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

ഏറെ ആവേശത്തോടെ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച റിയാലിറ്റി ഷോയായ ബിഗ്‌ബോസിൽ അധികമാർക്കും പരിചയമില്ലാത്ത ഒരു മത്സരാർത്ഥിയായിരുന്നു അലക്സാന്ദ്ര ജോൺസൻ. എയർ ഹോസ്റ്റസും മോഡലുമായ അലക്സാന്ദ്ര തുടക്ക മുതലേ ഏറെ ശ്രെദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് 19ന്റെ ഭാഗമായി 75ആം ദിവസത്തിൽ അവസാനിച്ചപ്പോൾ ആദ്യ പത്ത് മത്സരാർത്ഥികളിൽ അലക്സാന്ദ്രയും ഉണ്ടായിരുന്നു.

ബിഗ്‌ബോസ് വീട്ടിനുള്ളിൽ സുജോ മാത്യുമായിട്ടുള്ള സൗഹൃദം വലിയ രീതിയിൽ പ്രേഷകർക്ക് ചർച്ച വിഷയമായി വഴി ഒരുക്കിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അലക്സാന്ദ്ര ബിഗ്‌ബോസിന് പുറത്തു വന്നപ്പോൾ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ചു. അലക്സാന്ദ്ര യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുള്ള വീഡിയോയും മാധ്യമങ്ങളിൽ കൈമാറുള്ള ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ച വിഷയമായി മാറിട്ടുണ്ട്.

കോഴിക്കോട് സ്വേദേശിയായ അലക്സാന്ദ്രയെ ആരാധകർ സാന്ദ്രാ എന്നായിരുന്നു വിളിച്ചിരുന്നത്. ഒരുപാട് നാളുകൾ അലക്സാന്ദ്ര എയർ ഹോസ്റ്റസായി ജോലി ചെയ്തിട്ടുണ്ട്. പിന്നീടായിരുന്നു മോഡൽ മേഖലയിലേക്ക് നടിയും മോഡലുമായ അലക്സാന്ദ്ര കടന്നത്. അതിസുന്ദരിയായ അലക്സാന്ദ്രയുടെ പല ഫോട്ടോഷൂട്ടുകളും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വൈറലായിട്ടുള്ളത്.

ഇൻസ്റ്റാഗ്രാമിൽ തന്നെ ലക്ഷ കണക്കിന് ഫോള്ളോവർസാണ് അലക്സാന്ദ്രയ്ക്കുള്ളത്. ഇപ്പോൾ ഇതാ മുൻ ബിഗ്‌ബോസ് മത്സരാർത്ഥിയുടെ പുതിയ ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പുതിയ മേക്കോവറിൽ പ്രേത്യക്ഷപ്പെട്ട സാന്ദ്രായെ ഇരുകൈകൾ നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഡെയ്സി ഡേവിഡ് ആണ് മനോഹരമായി ക്യാമറ കണ്ണുകളിലൂടെ ചിത്രങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്. കൊച്ചിയിൽ ഉള്ള ഹേമറയിൽ നിന്നാണ് അലക്സാന്ദ്രയുടെ പുതിയ ഫോട്ടോഷൂട്ട്.