ഗൗണിൽ ഗ്ലാമറസ്സായി നടി ഐശ്വര്യ ലക്ഷ്മി..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..

മലയാളത്തിലെ ഭാഗ്യനായിക എന്ന വിശേഷണത്തിന് അർഹയായ താരസുന്ദരിയാണ് നടി ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാളത്തിലെ ഒട്ടുമിക്ക യുവ താരങ്ങളുടേയും നായിയായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിവിൻ പോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

യുവ ഹൃദയങ്ങൾക്കിടയിൽ തരംഗം സൃഷ്ടിച്ച പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രം താരത്തെ തേടി എത്തിയെങ്കിലും പഠനം കാരണം ആ അവസരം ഉപേക്ഷിച്ചു. ടൊവിനോയുടെ നായികയായി മായാനദി എന്ന ചിത്രത്തിൽ എത്തിയ താരം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീടും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി.


എം.ബി.ബി.എസ് ബിരുദം നേടിയ ഐശ്വര്യ പഠന സമയത്തും മോഡലിങ്ങിൽ സജീവമായിരുന്നു. സിനിമയിൽ എത്തുന്നതിന് മുമ്പ് ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ , വനിത, എഫ്.ഡബ്ള്യൂ .ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ലാബ്രെൻഡ , കരിക്കിനേത്ത് സിൽക്സ്, എസ്വ, അക്ഷയ ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.


ഇന്ന് സിനിമയിലെ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരം. സിനിമയിലേതു പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗ്ലാമറസായി ഗൗണിൽ സിംപിൾ മേക്കപ്പുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി, കുമാരി എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങൾ.