സാരിയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് നടി അഹാന കൃഷ്ണ..!

ലൂക്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി അഹാന കൃഷ്ണ . ടൊവിനോ തോമസിന്റെ നായികയായാണ് താരം ഈ ചിത്രത്തിൽ വേഷമിട്ടത്. താരം അരങ്ങേറ്റ ചിത്രം വിജയിച്ചില്ല എന്ന് മാത്രമല്ല ഈ ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെട്ടതുമില്ല. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ എന്ന ചിതത്തിൽ നടൻ നിവിൻ പോളിയുടെ സഹോദരിയായി വേഷമിട്ടു. ഈ ചിത്രം താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു. പിന്നീട് അഭിനയ രംഗത്ത് സജീവമായി താരം.

നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അച്ഛനും അമ്മയും മൂന്ന് അനിയത്തിമാരും അടങ്ങുന്നതാണ് അഹാനയുടെ കുടുംബം . അനിയത്തിമാരായ ദിയ , ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് . അറിയത്തിമാർക്ക് സോഷ്യൽ മീഡിയയിൽ ഇത്രയും ശ്രദ്ധ നേടാൻ സഹായിച്ചത് അഹാന തന്നെയാണ്. അനിയത്തിമാരിൽ ഇഷാനിയും ഹൻസികയും ചെറുവേഷങ്ങളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും അഹാനയെപ്പോലെ ശോഭിക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അഹാന പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. സിംപിൾ മേക്കപ്പുമായി എത്തിയ താരം റെഡ് ബോർഡറോടു കൂടിയ സെറ്റ് സാരിയാണ് ധരിച്ചിരിക്കുന്നത്. താരത്തിന്റെ റെഡ് കളറോടു കൂടിയ ബ്ലൗസും പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. സാരിക്ക് ചേരും പോലെ കൈയ്യിൽ ചുവന്ന കുപ്പിവളകളും അണിഞ്ഞ് , ചുവന്ന മുളകുകൾ വരിയായി വിരിച്ചതിനിടയിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. അഫ്ഷീൻ ഷാജഹാൻ ആണ് താരത്തിന്റെ സ്‌റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നത് .

ഫെമി ആന്റണിയാണ് അഹാനയെ മേക്കപ്പ് ചെയ്തിരിക്കുന്നത് . താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് മനേഖാ മുരളിയാണ് . അഹാനയുടെ ഈ ഓണം സ്പെഷ്യൽ ചിത്രങ്ങൾക്ക് നടിമാരായ പ്രയാഗ മാർട്ടിൻ , അനശ്വര രാജൻ , നൈല ഉഷ, ഷോൺ റോമി എന്നിവരും കമന്റ്സ് നൽകിയിട്ടുണ്ട്.