മഞ്ഞകിളിയായി ശ്രിന്ദ..! പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് ശ്രിന്ദ..

തനി നാടൻ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് കേരളകര ഒന്നാകെ ഞെട്ടിപ്പിച്ച നടിയാണ് ശ്രിന്ദ. 2010ൽ റിലീസ് ചെയ്ത ഫോർ ഫ്രണ്ട്‌സ് എന്ന ചലച്ചിത്രത്തിലൂടെയാണ് ശ്രിന്ദ ക്യാമറകളുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. പിന്നീട് 22 ഫീമെയിൽ കോട്ടയം ചിത്രത്തിലും നടി ജിൻസി എന്ന കഥാപാത്രത്തിനും വേഷമിട്ടിയിരുന്നു. എന്നാൽ ശ്രിന്ദയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായി മാറിയത് 1983, അന്ന റസൂലും എന്നീ സിനിമകളാണ്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983യിൽ സുശീല എന്ന കഥാപാത്രമായിരുന്നു സൃന്ദ കൈകാര്യം ചെയ്തിരുന്നത്. ഈ കഥാപാത്രം ആദ്യം അവതരിപ്പിക്കാൻ ഒരുങ്ങിയിരുന്നത് റിമി ടോമിയായിരുന്നു. പിന്നീട് റിമി ഈ വേഷം നിരസിച്ചതോടെയാണ് സൃന്ദയെ സംവിധായകൻ ഒരുക്കിയത്. ചിത്രത്തിലെ ചേട്ടാ മേക്കപ് കുറഞ്ഞു പോയോ എന്ന ഡയലോഗ് കാണികളെ ചിരിപ്പിച്ചു കൊല്ലുകയായിരുന്നു.

നിവിൻ പോളിയുടെ ഭാര്യയായി അരങേറിയ സൃന്ദയെ കൂടാതെ നിക്കി ഗൾവാണി, അനൂപ് മേനോൻ എന്നിവരും മികച്ച വേഷങ്ങൾ ചെയ്തു കൊണ്ട് എത്തിയിരുന്നു. ഈയൊരു സിനിമയ്ക്ക് ശേഷമാണ് സൃന്ദയ്ക്ക് മലയാള സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ തേടിയെത്തുന്നത്. ബിഗ്സ്‌ക്രീനിൽ ഉള്ളത്‌ പോലെ സോഷ്യൽ മീഡിയയിലും നിറസാനിധ്യമാണ് സൃന്ദ.

ഇപ്പോൾ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത് സൃന്ദയുടെ പുതിയ ചിത്രമാണ്. മഞ്ഞയിൽ അതിസുന്ദരിയായ സൃന്ദയെ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനു മുമ്പും നടി തന്റെ പുതിയ വിശേഷങ്ങളുമായി ആരാധകരുടെ മുന്നിൽ എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയായിരുന്നു പ്രേക്ഷക മനസ് സ്വീകരിച്ചത്.