ചങ്ക്സിലെ ജോളി മിസ്സ് അല്ലേ ഇത്..! സാരിയിൽ ഗ്ലാമറസായി നടി രമ്യ പണിക്കർ..

മലയാളത്തിലെ ശ്രദ്ധേയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാള സിനിമയിലെ താര രാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ഈ ഷോ നിലവിൽ നാല് സീസണുകൾ പിന്നിട്ടു. ഈ ഷോയിലൂടെ നിരവധി താരങ്ങളാണ് പ്രേക്ഷകർക്ക് സുപരിചിതരായി മാറിയത്. ഒട്ടേറെ മത്സരാർത്ഥികൾക്ക് മികച്ച ഒരു ജീവിതം ഈ ഷോയിലൂടെ ലഭിച്ചു. പ്രത്യേകിച്ച് അഭിനേതാക്കൾക്ക് . ബിഗ് ബോസ് സീസൺ ത്രീയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി രമ്യ പണിക്കർ . ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് തന്നെ താരം ചില ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. എന്നാൽ താരത്തിന് കൂടുൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത് ഈ റിയാലിറ്റി ഷോയാണ് . ഒരു വട്ടം പുറത്തായി പിന്നീട് തിരിച്ചെത്തിയ താരം ഫിനാലെ അടുത്തപ്പോഴാണ് പിന്നീട് പുറത്തായത് .

ഒമർ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തിൽ ജോളി മിസ് ആയി വേഷമിട്ടപ്പോഴാണ് താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. സിനിമയിൽ താരത്തിന് ചെറിയ വേഷങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. പിന്നീട് സൺഡേ ഹോളിഡേ , ഒരു യമണ്ടൻ പ്രേമകഥ, പൊറിഞ്ചു മറിയം ജോസ് , മാസ്റ്റർപീസ്, തുടങ്ങി സിനിമകളിലും ചെറു വേഷങ്ങളിൽ രമ്യ പ്രത്യക്ഷപ്പെട്ടു.

മോഡലിംഗ് രംഗത്ത് സജീവമായ താരം നല്ലൊരു നർത്തകി കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ താരം തന്റെ വിശേഷങ്ങളും ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകളും റീൽസും മറ്റും ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

സാരിയിൽ ഗ്ലാമറസ് ആയി എത്തിയ രമ്യയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ബ്ലൂ കളർ സാരി ധരിച്ച് ഗ്ലാമറസ് ലുക്കിൽ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുകയാണ് താരം. താരത്തിന്റെ ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അൻസൽ ആണ്.