പുതിയ മേക്കോവറിൽ നടി ലിയോണ ലിഷോയ്…! ഇൻസ്റ്റാഗ്രമിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കാറുള്ള നടിമാരുടെ കൂട്ടത്തിലാണ് അഭിനയത്രിയായ ലിയോണ. പല തരത്തിൽ ഫോട്ടോഷൂട്ടുകളിൽ മോഡലായി തിളങ്ങാറുള്ള ലിയോണ ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ടിലാണ് പ്രേഷകരുടെ മുമ്പാകെ എത്തിയിരിക്കുന്നത്. പൗർണമി മുകേഷ് ഫോട്ടോഗ്രാഫിയാണ് മനോഹരമായി ചിത്രങ്ങൾ പകർത്തിയെടുത്തിരിക്കുന്നത്.

കലികാലം എന്ന സിനിമയിലൂടെ ബിഗ്സ്‌ക്രീനിൽ മുഖം കാണിക്കാൻ അവസരം ലഭിച്ച ലിയോണ പിന്നീടുള്ള സിനിമകളിൽ തകർത്തു അഭിനയിക്കുകയായിരുന്നു. നോർത്ത് 24 കാതം, ജവാൻ ഓഫ് വെള്ളിമല, മായനദി, ആൻമേറിയ കലിപ്പിലാണ്, ക്വീൻ, മറഡോണ, ഇഷ്‌ക്, അതിരൻ, വൈറസ്, അന്വേഷണം എന്നീ ഒട്ടേറെ സിനിമകളിൽ തന്റെതായ വെക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.

ആൻമേറിയ കലിപ്പിലാണ് എന്ന സിനിമ മുതലാണ് ലിയോണയെ പ്രേക്ഷകർ ശ്രെദ്ധിക്കാൻ തുടങ്ങിയത്. പിന്നീട് മായനദിയിൽ നല്ലൊരു വേഷത്തിൽ എത്തിയ നടിയ്ക്ക് പിന്നീട് അവസരങ്ങൾ ഒഴുകിയെത്തുകയായിരുന്നു. ക്വീൻ ചിത്രത്തിൽ ശക്തിയേറിയ കഥാപാത്രം കൈകാര്യം ചെയ്ത ലിയോണയ്ക്ക് ലഭിച്ചത് മികച്ച അഭിപ്രായങ്ങളായിരുന്നു.

ഒടുവിലായി ലിയോണ ലിഷോയ് അരങേറിയത് അന്വേഷണം എന്ന ചലചിത്രമാണ്. സിനിമ സീരിയൽ രംഗത്ത് ഏറെ പ്രേശക്തി ആർജിച്ചുയെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ ലിഷോയ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പിതാവിനോടപ്പം ഏതെങ്കിലും ഒരു ചിത്രത്തിൽ അഭിനയിക്കണമെന്ന്. അത്തരം ഒരു കഥയ്ക്ക് വേണ്ടി ഏറെ ആകാംഷയോടെ ഇരിക്കുകയാണ് ലിയോണ ലിഷോയ്. പല വേദികളിലും അഭിമുഖങ്ങളിലും ഈ കാര്യം നടി തുറന്നു പറഞ്ഞിട്ടുണ്ട്.