അത്തപ്പൂക്കളം ഡിസൈൻ..! ചിത്രങ്ങൾ പങ്കുവച്ച് നടി കൃഷ്ണ പ്രഭ..!

മിനിസ്ക്രീനിലേയും ബിഗ് സ്ക്രീനിലേയും ഒരു സജീവതാരമാണ് നടി കൃഷ്ണ പ്രഭ . ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ പ്രഭ . അഭിനയ മികവ് കൊണ്ട് പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നിലവിൽ ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അഭിനേത്രി എന്നതിന് പുറമേ അവതാരക, നർത്തകി , മോഡൽ എന്നീ മേഖലകളിലും കൃഷ്ണ പ്രഭ ശോഭിച്ചിട്ടുണ്ട്.

നർത്തകി ആയതു കൊണ്ട് തന്നെ നിരവധി ഡാൻസ് വീഡിയോസുമായി നിരന്തരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട് കൃഷ്ണ പ്രഭ . ഓണം അടുത്തത്തോടെ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ചിത്രങ്ങളും റീൽസ് വീഡിയോസും നിറയുകയാണ്.

ഇപ്പോഴിതാ കൃഷ്ണ പ്രഭയും ഓണം പ്രമാണിച്ചുള്ള തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. കേരളീയ സാരി അണിഞ്ഞ് അതി സുന്ദരിയായി എത്തിയ താരത്തിന്റെ സാരിയാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഞൊറിയിൽ പല കളറുകൾ നിറഞ്ഞു നിൽക്കുന്നത് ആരാധകർ ശ്രദ്ധിച്ചു എങ്കിലും സാരിയുടെ ഹൈലൈറ്റ് അതിലെ പൂക്കളം തന്നെയാണ്. ഓണത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് പൂക്കളം .

ഈ പൂക്കളം സാരിയിൽ ഡിസൈൻ ചെയ്തിരിക്കുകയാണ് സജാവത് ഡിസൈനർ ഹബ്. അത്തപ്പൂക്കളം ഡിസൈൻ എന്നാണ് കൃഷ്ണപ്രഭ തന്റെ ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടത്. ഏതായാലും സാരിയിലെ ഈ പുതുമ ഏറ്റെടുത്തിരിക്കുയാണ് പ്രേക്ഷകർ .