ചുവപ്പിൽ സുന്ദരിയായി മാളവിക മേനോൻ..! പുത്തൻ ചിത്രങ്ങൾ പങ്കുവച്ച് മാളവിക..

നടൻ സിദ്ധാർഥ് ഭരതൻ ആദ്യമായി സംവിധാനം ചെയ്ത നിദ്ര ചലച്ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര രംഗത്തേക്ക് വന്ന നടിയാണ് മാളവിക മേനോൻ. പിന്നീട് ആസിഫ് അലി നായകനായി എത്തിയ 916ലൂടെ വീണ്ടും മാളവിക പ്രേത്യക്ഷപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ തുടക്ക കാലത്ത് വലിയ രീതിയിലുള്ള സിനിമകളും അവസരങ്ങളും ലഭിച്ചിരുന്നില്ല.

2018ന് ശേഷമാണ് മാളവിക മലയാളികൾക്കിടയിൽ തിളക്കമായി മാറുന്നത്. ഞാൻ മേരികുട്ടി, പൊറിഞ്ചു മറിയം ജോസ്, അൽ മല്ലു, ടോവിനോയുടെ എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ശ്രെദ്ധയമായ ചെറുതും വലിയതുമായ വേഷങ്ങൾ ചെയ്യാൻ മാളവികയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. 2018നു ശേഷം മാളവിക അഭിനയിച്ച മിക്ക സിനിമകളും ബിഗ്സ്‌ക്രീനിൽ തിക്കാമാറുന്ന വിജയം കൈവരിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തോളം ഫോള്ളോവർസ് ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ നാൽപ്പത്തി നാല് ലക്ഷം ഫോള്ളോവർസാണ് ഉള്ളത്‌. അതുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള മാളവികയ്ക്ക് മികച്ച പ്രേക്ഷക പിന്തുണയാണ് എപ്പോഴും ലഭിക്കാറുള്ളത്. മാളവിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ജനമനസുകളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ഇടം നേടാറുള്ളത്.

യാത്രകളെ അതികമായി സ്നേഹിക്കുന്ന മാളവിക ഇടയ്ക്ക് യാത്രക്കിടയിൽ പകർത്തുന്ന ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ചുവന്ന കുട്ടിയുടുപ്പിൽ പ്രൊഢിയേറിയ ചിത്രമാണ് മാളവിക ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്. സൈലന്റ് ക്രീക്ക് റിസോർട്ടിൽ നിന്നും സൗന്ദര്യം കവിഞ്ഞുയൊഴുകുന്ന മാളവികയെ കണ്ട് ആരാധകരുടെയും സിനിമ പ്രേഷകരുടെയും പ്രതികരണങ്ങൾക്ക് യാതൊരു കുറവുമില്ല. ഇതിനോടകം തന്നെ ധാരാളം ഓൺലൈൻ വാർത്ത ചാനലുകൾ മാളവികയുടെ പുതിയ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്.